പാരിസ് : ഇങ്ങനയും ഒരു സ്കൂളോ ? സമ്-ശയിക്കേണ്ട അതിനും പഠനം ആവശ്യമാ ,സ്കൂളും ഉണ്ട്.എന്തിനും ഏതിനും കോഴ്‌സുള്ള കാലമാണല്ലോ. അപ്പോള്‍ വ്യഭിചാരം പഠിപ്പിയ്ക്കാനും ഒരു സ്‌കൂളോ? അത്ഭുതപ്പെടേണ്ട.. സ്‌പെയിനിലാണ് സംഭവം. അവര്‍ക്ക് ഇതൊരു അത്ഭുതമല്ല. കാരണം സ്‌പെയിനില്‍ വേശ്യാവൃത്തി നിയമവിരുദ്ധമല്ല. നാലുലക്ഷത്തോളം ലൈംഗികത്തൊഴിലാളികളാണ് സ്‌പെയിനില്‍ ഉള്ളത്.
ട്രബാജോ യ എന്നാണ് ഈ വലെന്‍ഷ്യയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ പേര്.
ഇപ്പോള്‍ ജോലി ചെയ്യൂ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം വ്യഭിചാരത്തിനുള്ള ‘ബേസിക് കോഴ്‌സ്’ ആണ് ഇവര്‍ ഓഫര്‍ ചെയുന്നത്. പഠിത്തം കഴിയുന്നതോടെ ജോലിയും ഉറപ്പുനല്‍കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം.
വേശ്യാവൃത്തിയുടെ ചരിത്രവും പഠിപ്പിയ്ക്കും. അതോടൊപ്പം തിയറിയും പ്രാക്ടിക്കലും ഉണ്ടാകും. പ്രാക്ടിക്കലിനായി സെക്‌സ് ടോയ്‌സ് ആണ് ഉപയോഗിയ്ക്കുന്നത്. ഈ ബിസിനസ്സില്‍ എങ്ങനെ വിജയിക്കാം എന്നുള്ളതിനെക്കുറിച്ച് വിദഗ്ധരുടെ പ്രത്യേക പരിശീലനവും ഉണ്ടാകും. നൂറ്റിയിരുപത് ഡോളര്‍ ആണ് കോഴ്‌സിന്റെ ഫീസ്.
അടുത്തിടെ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഈ സ്‌കൂളിനെതിരെ അന്വേഷണം വന്നിരുന്നു. വ്യഭിചാരം പ്രോത്സാഹിപ്പിയ്ക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ല എന്നുകണ്ട് ഈ പരാതി പിന്‍വലിയ്ക്കുകയായിരുന്നു.