ക്രൈം ഡെസ്‌ക്
കൊല്ലം: ആദ്യ രാത്രിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ പരാജയപ്പെടുകയും, ലൈംഗിക ശേഷിയില്ലെന്നു തുറന്നു സമ്മതിക്കുകയും ചെയ്ത ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ കുടുംബകോടതിയിൽ. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ് ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവിനെതിരെ കേസ് ഫയർ ചെയ്തത്.
ബാംഗ്ലൂരിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയും, സ്വകാര്യ എയ്ഡഡ് കോളജിലെ അധ്യാപകനായ യുവാവും തമ്മിൽ ആറു മാസം മുൻപാണ് വിവാഹ നിശ്ചയം നടന്നത്. കൊല്ലം തിരുവനന്തപുരം ജില്ലയുടെ അതിത്തിയിലെ നഗരത്തിൽ താമസിക്കുന്ന യുവാവും, ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ മാതാപിതാക്കളുടെ മകളായ യുവതിയും തമ്മിലുള്ള ബന്ധം മലയാളത്തിലെ പ്രമുഖ ഓൺലൈൻ മാട്രിമോണി സൈറ്റ് വഴിയാണ് കണ്ടെത്തിയതും, ഉറപ്പിച്ചതും. സെപ്റ്റംബർ ആദ്യ വാരമായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലം നഗരത്തിൽ വിവാഹത്തിനു ശേഷം ആദ്യ രാത്രി കൊല്ലത്തെ സ്വകാര്യ ഹോട്ടലിന്റെ സ്യൂട്ട് റൂമിലാണ് സജീകരിച്ചിരുന്നത്. എന്നാൽ, സ്യൂട്ട് റൂമിൽ നിന്നു പിറ്റേന്ന് രാവിലെ തന്നെ പെൺകുട്ടി താമസം മാറുകയായിരുന്നു. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഹോട്ടലിലേയ്ക്കു താമസം മാറ്റിയ ഇവർ, മാതാപിതാക്കളെ വിളിച്ച് വിവാഹ മോചനം ആവശ്യമാണെന്നു പറയുകയായിരുന്നു. എന്നാൽ, മാതാപിതാക്കൾ യുവാവുമായി സംസാരിച്ചു അനുരഞ്ജനത്തിനു ശ്രമിക്കാമെന്നു പറഞ്ഞെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല.
ഇതേ തുടർന്നു പെൺകുട്ടി നേരിട്ട് വിവാഹ മോചനത്തിനായി അഭിഭാഷകനെ സമീപിച്ച് കൊല്ലം കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. ഈ കേസ് ഫയൽ ചെയ്തതിനൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഭർത്താവിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്നത്. കോടതി ഇരുവരെയും കൗൺസിലിങ്ങിനായി വിളിച്ചിട്ടുണ്ട്. ഇതിനു ശേഷം മാത്രമേ വിവാചമോചന നടപടികളിലേയ്ക്കു കടക്കൂ.