ഹെൽത്ത് ഡെസ്‌ക്
അതിരാവിലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതിമാർക്കിടയിൽ ഐക്യവും പരസ്പര ധാരണയും വർധിക്കുമെന്നു പഠന റിപ്പോർട്ട്. ഈ സമയത്തെ ലൈംഗിക ബന്ധത്തിലൂടെയുണ്ടാകുന്ന കുട്ടികൾ ബുധിയിലും ആരോഗ്യത്തിലും ഏറെ മുന്നിൽ നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ ഹാർവാർഡ് സർവകലാശാലയിലെ ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലുകളുള്ളത്.
അൻപത് ദമ്പതിമാരെ മൂന്നു മാസം നീണ്ടു നിന്ന പഠനത്തിൽ നിരീക്ഷിച്ചാണ് ഇവർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുലർകാലത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതിമാരിൽ ഐക്യവും പരസ്പര ധാരണയും ഏറെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇവർക്കുണ്ടാകുന്ന കുട്ടികൾക്കും ആരോഗ്യ പ്രശ്‌നങ്ങൾ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതു മാത്രമല്ല പുലർച്ചെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ കൂടുതൽ ഉന്മേഷവാന്മാരായി കാണുന്നതായും കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ദമ്പതിമാർക്കിടയിൽ പ്രത്യേക എനർജി രൂപപ്പെടുന്നുണ്ട്. ഈ എനർജി ലൈവൽ ഒരു ദിവസം മുഴുവനും ഇരുവർക്കും ജോലി ചെയ്യുന്നതിനുള്ള റീച്ചാർജ് നൽകുന്നതായും കണ്ടെത്തി.
പുലർകാലെ രാത്രിയുടെ ഉറക്കച്ചടവോടെ ബന്ധപ്പെടുന്ന ദമ്പതിമാർ പരസ്പരം മനസിലാക്കാൻ കഴിയുന്നവരാണെന്നതാണ് പഠനത്തിൽ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. സർവകലാശാലയുടെ കുടുംബാരോഗ്യ വിഭാഗത്തിലെ വാർഷിക സർവേയുടെ ഭാഗമായി വിദ്യാർഥികൾ ഇത്തവണ തിരഞ്ഞെടുത്തത് പുലർക്കാല ലൈംഗികത എന്ന വിഷയമായിരുന്നു.