സിനിമാ ഡെസ്‌ക്
ചെന്നൈ: സിനിമയിൽ ചാൻസ് തേടിയെത്തിയ നടിയെ നിർമ്മാതാവ് വീട്ടിനുള്ളിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം അടിവസ്ത്രം വരെ വലിച്ചു കീറിയതായി നടി. സിനിമാ മേഖലയിൽ വലിയ സ്വാധീനമുള്ള നിർമ്മാതാവിനെ ഭയന്ന് സംഭവം പുറത്ത് ആരോടും പറഞ്ഞില്ലെന്നും നടി വ്യക്തമാക്കുന്നു. മലയാളത്തിന്റെ പ്രിയ മലർ നായികയായ ഫിദയിലെ സഹനടി ഗായത്രി ഗുപ്തയാണ് പ്രമുഖ നിർമ്മാതാവിന്റെ വീട്ടിൽ തനിക്കു നേരെയുണ്ടായ അതിക്രമത്തെപ്പറ്റി തുറന്നു പറഞ്ഞിരിക്കുന്നത്.
കുറച്ചു നാൾ മുൻപായിരുന്നു സംഭവം. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഭാഗമായി അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു. ഇതിനിടെ ഒരു ദിവസം തന്നെ വീട്ടിലേയ്ക്കു വിടാമോ എന്ന് അദ്ദേഹം ചോദിച്ചു. താൻ തന്റെ കാറിൽ വീട്ടിലെത്തിച്ചു. വീടിനുള്ളിലേയ്ക്കു വരൂ, ചായ കുടിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു. ഇത് അനുസരിച്ച് ഞാൻ വീടിനുള്ളിലേയ്ക്കു കടന്നു. പെട്ടെന്ന് വാതിൽ അടച്ച അദ്ദേഹം എന്നെ വലിച്ച് തറയിലേയ്ക്കിട്ടു. തുടർന്നു വസ്ത്രങ്ങൾ വലിച്ചു കീറി. അടിവസ്ത്രം ഊരിയെടുത്തു. ഇത് വലിച്ചു കീറുകയായിരുന്നു. ഇവിടെ നിന്നു ഒരു വിധത്തിൽ പുറത്തു കടന്ന് ഞാൻ എന്റെ കാറിൽ കയറി രക്ഷപെടുകയായിരുന്നു.
പിന്നീട് ഇയാൾ തന്നെ കണ്ടപ്പോൾ പല നടിമാരും തന്റെ കൂടെ കിടന്നിട്ടുണ്ടെന്നു ഇയാൾ വെളിപ്പെടുത്തി. സിനിമയിൽ ഉയരങ്ങൾ കീഴടക്കണമെങ്കിൽ ഇത്തരം സഹകരണം ആവശ്യമാണെന്നായിരുന്നു ഇയാൾ പറഞ്ഞത്.