
സ്വന്തം ലേഖകൻ
കൊല്ലം: അർധരാത്രി കാറിനുള്ളിൽ അവിഹിത ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. വീട്ടുകാർ അറിയാതെ രാത്രി കറങ്ങാനിറങ്ങിയ യുവാവും യുവതിയും പിറ്റേന്ന് രാവിലെ പൊലീസ് സ്റ്റേഷനിൽ വിവാഹിതരായതോടെ കഥയ്ക്കു ക്ലൈമാക്‌സായി.
കൊല്ലം ജില്ലയിലെ തമിഴ്‌നാട് കേരള അതിർത്തി പ്രദശത്തായിരുന്നു സംഭവങ്ങൾ. കോളജ് വിദ്യാർഥിയായ പെൺകുട്ടിയും സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ യുവാവുമായിരുന്നു കഥയിലെ കഥാപാത്രങ്ങൾ. ഒരേ കോളജിൽ ഒന്നിച്ചു പഠിച്ച ഇരുവരും മൂന്നു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ചില ദിവസങ്ങളിൽ രാത്രിയിൽ വീട്ടുകാരറിയാതെ ഇരുവരും കാറിൽ കറങ്ങി നടക്കുക പതിവായിരുന്നു. നേരം പുലരും മുൻപു പെൺകുട്ടിയെ യുവാവ് വീട്ടിലെത്തിക്കും.
കഴിഞ്ഞ ദിവസം പതിവു പോലെ യുവാവും യുവതിയും രാത്രി കാറിൽ കറങ്ങി നടക്കുകയായിരുന്ന. ഇതിനിടെ കൊല്ലം – തമിഴ്‌നാട് അതിർത്തിയിലെ റോഡരികിൽ ഇരുവരും കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ അർധരാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാർ കണ്ടതിനെ തുടർന്നു ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാർ വിവരം പൊലീസിനു കൈമാറുകയായിരുന്നു. പൊലീസ് എത്തി യുവാവിനെയും യുവതിയെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിറ്റേന്ന് രാവിലെ രണ്ടു പേരുടെയും ബന്ധുക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി. എന്നാൽ, ബന്ധുക്കൾ ഇവരുടെ വിവാഹം നടത്താൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു യുവാവിനെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, യുവാവിനെ മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ ഉറച്ചു പെൺകുട്ടി നിന്നതോടെ പൊലീസ് ഇവരുടെ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. എസ്‌ഐയുടെയും സിഐയുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.