അനുഭവത്തിനു ദാമ്പത്യത്തിൽ വലിയ സ്ഥാനമുണ്ട്; ഇരുപതുകാരിയെക്കാൾ നന്നായി കിടപ്പറയിൽ പെരുമാറുന്നത് നാൽപതുകാരിയെന്നു പഠനം

ഹെൽത്ത് ഡെസ്‌ക്

ലണ്ടൻ: ഇരുപതുകാരിയായ നവവധുവിനെക്കാൾ നന്നായി കിടപ്പറയിൽ പെരുമാറുന്നത് നാൽപതുകാരിയായ ഭാര്യയായിരിക്കുമെന്നു പഠന റിപ്പോർട്ട്. ഹാർഡ് വാർഡ് സർവകലാശാലയിലെ ദാമ്പത്തിക ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് കിടപ്പറയിലെ പ്രകടനത്തിൽ മധ്യവയസ്‌കരായ സ്ത്രീകളാണ് മുന്നിലെന്നു കണ്ടെത്തിയിരിക്കുന്നത്.
നവവധുക്കളിൽ ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതയാണ് പെൺകുട്ടികളിൽ പലരും വിവാഹജീവിത്തത്തിന്റെ ആദ്യഘട്ടത്തിൽ ലൈംഗികത ആസ്വദിക്കാത്തതിന്റെ പ്രധാന കാരണം. അവിവാഹിതരായ സ്ത്രീകളാണെങ്കിൽ ഗർഭിണിയായാകാനുള്ള സാധ്യത മൂലമുള്ള ഭയവും ഇത്തരത്തിൽ ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കാറുണ്ടെന്നും പഠനത്തിൽ കണ്ടെത്തിയിൽ. എന്നാൽ, പ്രസവം നിർത്തിയ ശേഷമാണ് സ്ത്രീകൾ ലൈംഗികതയുമായി ബന്ധപ്പെട്ട് കൂടുതൽ ആസ്വദിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കി.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്നായി ഓൺലൈനിലൂടെ നടത്തിയ ചോദ്യാവലിക്കൊപ്പമാണ് സ്ത്രീകളുടെ പ്രായഭേദത്തിലുള്ള ലൈംഗിക താല്പര്യങ്ങൾ തിരഞ്ഞത്. ചോദ്യാവലിയുമായി സഹകരിച്ച 70 ശതമാനം സ്ത്രീകളും 35 നും നാൽപതിനും ശേഷമാണ് ലൈംഗിക ജീവിതം ആസ്വദിക്കാൻ സാധിക്കുന്നതെന്നു വ്യക്തമാക്കി. ഏഷ്യൻ സ്ത്രീകളിൽ ഏറെയും കുട്ടികൾ ഉണ്ടായി, പ്രസവത്തിനു ശേഷം പ്രസവം അവസാനിപ്പിച്ച ശേഷമാണ് ലൈംഗിക ജീവിതത്തിലെ ഏറ്റവും ആസ്വാദയതയുണ്ടാകുന്നതെന്നു ഇന്ത്യയിൽ നിന്നു വോട്ടിങ്ങിൽ പങ്കെടുത്ത 90 ശതമാനത്തിലധികം സ്ത്രീകളും വ്യക്തമാക്കി.
15 മുതൽ 30 വയസുവരെ പ്രായമുള്ള സ്ത്രീകൾ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യത്തിൽ ഏറെ ഭയക്കുന്നത് ഗർഭാവസ്ഥയെയാണ്. എയ്ഡ്‌സിനേക്കാൾ കൂടുതൽ ഗർഭിണിയാകുമോ എന്ന ഭയം മൂലമാണ പലപ്പോഴും ഈ വിഭാഗത്തിലുള്ള പെൺകുട്ടികൾക്കു ലൈംഗികത ആസ്വദിക്കാൻ പറ്റാത്തതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top