നൂറ് സ്ത്രീകള്‍, ദിവസം രണ്ട്‌പേരെ എടുക്കാം: സെക്‌സ് ഐലന്റ് ഫെസ്റ്റിവല്‍ യുഎസില്‍; പൂട്ടിക്കുമെന്ന് അധികൃതര്‍

ലോസ് ഏഞ്ചല്‍സ്: ലൈംഗീക ദാഹികളുടെ ഉത്സവമാണ് സെക്‌സ് ഐലന്റ് ഫെസ്റ്റിവല്‍. എല്ലാ വര്‍ഷവും നടത്തുന്ന ഈ ഫെസ്റ്റിവലിന് തടയിടാന്‍ അധികൃതര്‍ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഇത്തവണ യുഎസിലെ നെവേദയില്‍ നടക്കുമെന്നാണ് സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട മനംമയക്കുന്ന ഓഫറുകളുമായി സംഘാകര്‍ രംഗത്തെത്തിയിട്ടുമുണ്ട്.

ഈ ഫെസ്റ്റിവലിന് സെക്‌സ് ഐലന്റ് റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് 100 യുവതികളില്‍ ആരെ വേണമെങ്കിലും ഏറ്റെടുക്കാമെന്നും മദ്യവും മയക്കുമരുന്നും ആവശ്യത്തിന് ലഭ്യമാക്കുമെന്നുമാണ് പതിവ് പോലെ ഇതിന്റെ സംഘാകര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നടത്തുന്ന ഈ ഹോളിഡേഫെസ്റ്റിവല്‍ നടക്കുന്നതിനിടെ റെയ്ഡ് നടത്തി പൂട്ടിക്കുമെന്നുമുള്ള താക്കീതുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെവേദയിലെ പേര് വെളിപ്പെടുത്താത്ത ദ്വീപിലെ റിസോര്‍ട്ടിലാണ് ഇപ്രാവശ്യം ഈ ആഘോഷം നടക്കാനിരിക്കുന്നത്. ഈ വര്‍ഷത്തെ ഇവന്റിനുള്ള ടിക്കറ്റ് നിരക്ക് 6000 ഡോളര്‍ അഥവാ ഏതാണ്ട് 4600 പൗണ്ടാണ്. ഇതിന് മുമ്പത്തെ ആഘോഷം വെനിസ്വലയിലെ ഐലന്റിലായിരുന്നു നടന്നിരുന്നത്. യുഎസിലെ നെവേദ മാത്രമാണ് നിയമപരമായി വേശ്യാവൃത്തിക്ക് അനുവാദം നല്‍കിയിരിക്കുന്നതെന്നതിനാലാണ് ഇവിടെ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 13 ബ്രിട്ടീഷുകാരുള്‍പ്പെടെ 30 പുരുഷന്മാരാണ് ഇപ്രാവശ്യത്തെ പരിപാടിക്കുള്ള ടിക്കറ്റെടുത്തിരിക്കുന്നത്.

നാല് ദിവസത്തെ പാര്‍ട്ടിക്കിടെ ഓരോ പുരുഷനും ഓരോ ദിവസവും രണ്ട് സുന്ദരികളെ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി സുന്ദരികള്‍ അല്‍പവസ്ത്രധാരിണികളായി ബൈക്കിന് മേലും കുതിരപ്പുറത്തും സഞ്ചരിക്കുന്ന സെഷനുകളുണ്ട്. ഇതിന് പുറമെ സെക്ഷ്വല്‍ ഹെലികോപ്റ്റര്‍ ടൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ ഡിഇഎയില്‍ നിന്നും കഴിഞ്ഞ ആഴ്ച പരിപാടിയുടെ സംഘാകരായ ദി ഗുഡ് ഗേള്‍സ് കമ്പനിക്ക് കടുത്ത മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഇവന്റ് നടക്കുന്നയിടത്ത് ഓഫീസര്‍മാര്‍ റെയ്ഡ് നടത്തുമെന്നും മയക്കുമരുന്ന നിയമം ലംഘിച്ചുവെന്ന് കണ്ടാല്‍ ഇതില്‍ പങ്കെടുക്കുന്ന ടൂറിസ്റ്റുകളെ നാട് കടത്തുമെന്നും ഡിഇഎ താക്കീതേകിയിട്ടുണ്ട്. ഇതിന് മുമ്പത്തെ ഇവന്റുകളിലെല്ലാം പങ്കെടുത്തവര്‍ക്ക് കൊക്കയിന്‍, എല്‍എസ്ഡി തുടങ്ങിയ നിയമവിരുദ്ധ മയക്കുമരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിരുന്നു. ഈ വര്‍ഷത്തെ പരിപാടിക്കിടെ റിസോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ വസ്തുക്കള്‍ കണ്ടെടുത്താല്‍ ഈ ഇവന്റ് ഉടന്‍ നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിടുമെന്നാണ് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും സംഘാടകര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.

Top