ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: ലൈംഗികത മനുഷ്യനു ഏറ്റവും പ്രിയപ്പെട്ടതാണ്. എന്നാൽ, ലൈംഗികതയിൽ താല്പര്യങ്ങൾ മാറിവരുന്നതിനു നിരവധി കാരണങ്ങളുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കാരണങ്ങൾക്കൊണ്ടു തന്നെയാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ലൈംഗിക താൽപര്യമില്ലാതാക്കുന്നതിന് പിന്നിൽ പുതിയ ചില കാരണങ്ങൾ കൂടിയുണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഹൃദ്രോഗം, അസഹനീയമായ വേദന, ദഹനപ്രശ്നങ്ങൾ, മാനസികപ്രശ്നങ്ങൾ, ഉറക്കക്കുറവ് എന്നിവയുള്ളവരിൽ ലൈംഗിക താൽപര്യം കുറവായിരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ജീവിതത്തോട് തന്നെ അസംതൃപ്തി ഉണ്ടാവുക സ്വാഭാവികമാണ്. ഈ അസംതൃപ്തി വിഷാദം, മാനസികസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളിലേക്കും തുടർന്ന് ലൈംഗിക താൽപര്യമില്ലായ്യിലേക്കും വഴി തുറക്കും. ലൈംഗികതാൽപര്യമില്ലായ്മ വിവാഹബന്ധം തകരുന്നതിലേക്ക് എത്തുമെന്നും ബ്രിട്ടനിൽ നടത്തിയ പഠന റിപ്പോർട്ട് പറയുന്നു. 2013ൽ തുടങ്ങിയ നാഷണൽ സർവ്വേ ഓഫ് സെക്ഷ്വൽ ആറ്റിറ്റിയൂഡ്‌സ് ആൻഡ് ലൈഫ്സ്‌റ്റൈൽസ്(നാറ്റ്‌സാൽ) എന്ന പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പഠനത്തിൽ പങ്കെടുത്തതിൽ പകുതിയിലേറെ പേർക്കും ലൈംഗികതാൽപര്യമില്ലാതാക്കുന്നത് മേൽപ്പറഞ്ഞ കാരണങ്ങൾകൊണ്ടാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഹൃദ്രോഗം ബാധിച്ചവർ ഹാർട്ട് അറ്റാക്ക് വരുമോയെന്ന ഭയംകൊണ്ട് സെക്സിൽനിന്ന് വിട്ടുനിൽക്കുന്നു. വിഷാദം, മാനസികസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് കഴിക്കുന്ന മരുന്നിന്റെ പ്രവർത്തനഫലമായി സെക്സിനോട് വിരക്തിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്. പ്രത്യേകിച്ചും പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം ലൈംഗികവിരക്തി 40 ശതമാനം അധികമാണെന്നും പഠനത്തിൽ വ്യക്തമായി. എന്തെങ്കിലും ശാരീരികമോ, മാനസികമോ ആയ വേദന കാരണം സെക്സിൽനിന്ന് വിട്ടുനിൽക്കുന്നവരുമുണ്ട്. അതുപോലെ വളരെയധികം പേർ ഒരു പ്രായം പിന്നിടുമ്പോൾ ലൈംഗികതയിൽ താൽപര്യക്കുറവ് കാണിക്കുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമായി. ബ്രിട്ടനിൽ 64 ശതമാനം പേർ മാത്രമാണ് ലൈംഗിക ജീവിതത്തിൽ സംതൃപ്തിയുള്ളതെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്.