ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് സെക്സ് ജീവിതത്തില്‍ പ്രധാനമാണ്.
ഭാര്യഭര്‍തൃ ബന്ധങ്ങള്‍ എന്നും കെട്ടുറപ്പോടെ നിലനില്‍ക്കുന്നതില്‍ പ്രധാനമാണ് ലൈംഗിക ബന്ധം. കിടപ്പറയിലെ സന്തോഷമാണ് പുറത്തും സ്‌നേഹത്തെ ഊട്ടി ഉറപ്പിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. കിടപ്പറയിലും പങ്കാളിയോടും അശ്രദ്ധ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ബന്ധത്തെ വഷളാക്കും. ബന്ധപ്പെടുന്നതിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍
ബന്ധപ്പെടുന്നതിനിടയില്‍ ആയാസപ്പെട്ട് ചുംബിക്കാന്‍ ശ്രമിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ചില പൊസിഷനുകള്‍ ഇതിന് സമ്മതിക്കില്ല എന്നതാണ് സത്യം. സെക്‌സിനിടെ ലഭിക്കുന്ന ആനന്ദത്തെ ഇത് തകര്‍ത്തേക്കും.
ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. അത് അവരില്‍ അസ്വസ്ഥതയും പേടിയും ഉണ്ടാക്കും. ശരീരത്തില്‍ കടിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം.
പങ്കാളിയുടെ ശരീരത്തെ മുഴുവനായും പരിഗണിക്കാന്‍ ശ്രമിക്കുക. ചില ഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്നത് അതൃപ്തിക്കു കാരണമാകും. പങ്കാളിയുടെ സുരക്ഷിതത്വം എപ്പോഴും ഉറപ്പാക്കണം. ഭാരം പങ്കാളിയുടെ ശരീരത്തില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
വളരെ പെട്ടെന്നോ വളരെ താമസിച്ചോ രതിമൂര്‍ച്ച അവസാനിക്കുന്നത് ലൈംഗിക ജീവിതത്തിനു ചേര്‍ന്നതല്ല. അതിനാല്‍ ലൈംഗിക ബന്ധത്തിന് മുന്‍പ് നല്ലൊരു സമയം മറ്റ് ശാരീരിക ക്രീയകള്‍ക്കായി മാറ്റി വെയ്ക്കുക
1. ചുംബിക്കാതിരിക്കല്‍
സെക്‌സിനിടെ പങ്കാളിയെ ചുംബിക്കാറില്ല. ബന്ധപ്പെടുന്ന പൊസിഷന്റെ പ്രശ്‌നം കൊണ്ടോ, അല്ലെങ്കില്‍ ക്ലൈമാക്‌സിനായുള്ള ആകാംഷകൊണ്ടോ മറ്റോ ആണ് പലരും ചുംബിക്കാന്‍ മറക്കുന്നത്. എന്നാല്‍ സെക്‌സിനിടെ തീര്‍ച്ചയായും ചുംബനം അത്യാവശ്യമാണ്. അത് ലൈംഗികത കൂടുതല്‍ ആനന്ദകരമാക്കും.
2 പങ്കാളിയെ കടിക്കുമ്പോള്‍
അഗ്രസീവായ പങ്കാളിയെ പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പങ്കാളി ഉത്തേജിതരാകുന്നതിനു മുമ്പ് അവരുടെ ശരീരഭാഗങ്ങളില്‍ കടിക്കുന്നത് വേദനയും അസ്വസ്ഥതയും സൃഷ്ടിക്കും. അതിനാല്‍ പങ്കാളിയുടെ ചെവിയിലോ, ഷോള്‍ഡറുകളിലോ അല്ലെങ്കില്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ കടിക്കുന്നതിനു മുമ്പ് അവര്‍ പൂര്‍ണമായും ഉത്തേജിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
3 ലൈംഗികാവയവങ്ങളില്‍ മാത്രം ശ്രദ്ധയൂന്നല്‍
ലൈംഗികാവയങ്ങള്‍ക്ക് പ്രാധാന്യമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ നിങ്ങള്‍ പങ്കാളുടെ മറ്റ് ശരീരഭാഗങ്ങള്‍ക്കും ശ്രദ്ധനല്‍കേണ്ടതുണ്ട്. അത് നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയും ലൈംഗികാനന്ദം വര്‍ധിപ്പിക്കുകയും ചെയ്യും.
4. പങ്കാളിക്കുമേല്‍ ഭാരം ഏല്‍പ്പിക്കുന്നത്
നിങ്ങള്‍ സ്ത്രീയാണെങ്കില്‍ കൂടി പങ്കാളിയ്ക്കുമേല്‍ കിടക്കുമ്പോള്‍ ഭാരം മുഴുവന്‍ അയാളില്‍ ആകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശ്വസിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ അവരില്‍ പങ്കാളിയില്‍ ഭാരം ഏല്‍പ്പിക്കരുത്.
5. പെട്ടെന്നോ, വളരെ വൈകിയോ ക്ലൈമാക്‌സിലെത്തുക
ഇത് പുരുഷന്മാരുടെ കാര്യത്തിലാണ് പ്രധാനമായും ഉണ്ടാവാറുള്ളത്. കൃത്യസമയത്താണ് നിങ്ങള്‍ ശുക്ലസ്ഖലനം നടത്തുന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി മസിലുകള്‍ നന്നായി നിയന്ത്രിക്കേണ്ടതുണ്ട്. പെട്ടെന്നോ വളരെ വൈകിയോ സ്ഖലിക്കുന്നത് പങ്കാളിയെ അസ്വസ്ഥയാക്കും. ഈ സ്ഥിതി ഒഴിവാക്കുന്നതിനായി ബാഹ്യകേളികള്‍ക്കായി ഏറെ സമയം കണ്ടെത്തുക.
6 ക്ലൈമാക്‌സിനു മുമ്പ് മുന്നറിയിപ്പ് നല്‍കാതിരിക്കുക
ഓറല്‍ സെക്‌സായാലും ലൈംഗിക വേഴ്ചയായാലും ക്ലൈമാക്‌സിലെത്തുന്നതിനു മുമ്പ് പങ്കാളിയെ അക്കാര്യം അറിയിക്കണം.
7. സെക്‌സിനെ പോണ്‍ പോലെ കൈകാര്യം ചെയ്യല്‍
ചില ദമ്പതികള്‍ ഇത്തരം സെക്‌സ് ആസ്വാദിക്കാറുണ്ട്. എന്നാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതിനു മുമ്പ് പങ്കാളിയെ ഇക്കാര്യം അറിയിക്കണം.
8 മിണ്ടാതിരിക്കല്‍
സെക്‌സ് ചെയ്യുന്ന സമയത്ത് പരസ്പരം ഒന്നും പറയാതിരിക്കുന്നത് ശരിയല്ല. നിങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചും ഫീലിംങ്‌സിനെക്കുറിച്ചും പങ്കാളിയോട് തുറന്നു പറയുന്നത് ലൈംഗിക ബന്ധത്തിന്റെ ആനന്ദം വര്‍ധിപ്പിക്കും.
9 മെക്കാനിക്കല്‍ പ്രവൃത്തിയാക്കല്‍
സെക്‌സ് ആനന്ദിക്കേണ്ട ഒന്നാണ്. അതിനെ വെറും മെക്കാനിക്കല്‍ ആയി കണക്കാക്കരുത്. വ്യത്യസ്തങ്ങളായ പൊസിഷനുകള്‍ പരീക്ഷിക്കാം. ബാഹ്യകേളികള്‍ക്കു പ്രാധാന്യം നല്‍കാം.