ഹെൽത്ത് ഡെസ്‌ക്
ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മറുകുള്ളവർ ലൈംഗികാകർഷണം കൂടുതലുള്ളവരായിരിക്കുമെന്നു പഠന റിപ്പോർട്ട്. സാധാരണയായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മറുകുകൾ കാണാറുണ്ട്. ചിലർക്ക് കൂടുതൽ മറുകുകൾ ഉണ്ടാകും, മറ്റു ചിലർക്ക് കുറവായിരിക്കും. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന മറുകുകൾക്ക് ചില അർത്ഥങ്ങളുണ്ട്. ഇത് അവരവരെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചുമാണ് പറയുന്നത്. ഇവിടെയിതാ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന മറുകുകൾ നിങ്ങളെക്കുറിച്ച് എന്ത് സൂചനയാണ് നൽകുന്നതെന്ന് നോക്കാം…
സ്വകാര്യ ഭാഗങ്ങളിലെ മറുക്
ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും രഹസ്യഭാഗങ്ങളിലും വരുന്ന മറുകുകൾ ലൈംഗികാകർഷണത്തിന്റെ ലക്ഷണമാണെന്നാണ് റിപ്പോർട്ടുകൾ. ലൈംഗിക അവയവങ്ങളോടു ചേർന്നുണ്ടാകുന്ന മറുകുകൾ ലൈംഗിക ത്വര കൂടുതലുള്ളവരിലാണ് കാണപ്പെടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കവിളിലെ മറുക്
കവിളിലെ മറുക് സാധാരണയായി കാണ്ടുവരാറുണ്ട്. നിങ്ങളുടെ ജോലി സ്ഥലത്തുള്ള അധീശത്വം, ജോലിയിലെ ഉയർച്ച, സാമ്പത്തികമായ ഭാഗ്യം എന്നിവയുടെ അടയാളമായി കവിളിലെ മറുക് വിലയിരുത്തപ്പെടുന്നു.
പാദത്തിലെ മറുക്
നിങ്ങൾ ഏറെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് പാദത്തിലെ മറുക് നൽകുന്ന സൂചന. കൂടാതെ പാദങ്ങളിൽ മറുക് ഉള്ളവർ നല്ല നേതൃഗുണമുള്ളവരും ജോലിയിൽ നല്ല കഴിവ് പ്രകടിപ്പിക്കുന്നവരുമായിരിക്കും.
കൺതടത്തിലെ മറുക്
കണ്ണിന് ചുറ്റുമുള്ളയിടത്ത് മറുക് ഉണ്ടെങ്കിൽ, അത് നിങ്ങളുടെ കരിയറിലെ ഉയർച്ചയെ സൂചിപ്പിക്കുന്നു. വിജയകരമായ കരിയർ നിങ്ങൾക്ക് ഉണ്ടാകുന്നുവെന്നതിന്റെ അടയാളമായിരിക്കും കൺതടത്തിലെ മറുക്.
കൈവെള്ളയിലെ മറുക്
കൈവെള്ളയിൽ മറുക് ഉള്ളവർ ജീവിതത്തിൽ ഒരിക്കലും സാമ്പത്തികപ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ലെന്നാണ് സൂചന. കൂടാതെ ഇത്തരക്കാർക്ക് മികച്ച ജീവിതപങ്കാളിയെ ലഭിക്കുകയും ചെയ്യും.
മേൽച്ചുണ്ടിലെ മറുക്
മേൽച്ചുണ്ടിൽ മറുക് ഉള്ളവർ, നല്ല സൗഹൃദകൂട്ടായ്മ ഉള്ളവരായിരിക്കും. വസ്ത്രധാരണത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരിക്കും ഇത്തരക്കാർ. കൂടാതെ മറ്റുള്ളവരുമായി ഇടപെടുന്നതിൽ വലിയ സാമർത്ഥ്യം കാട്ടുന്നവരുമായിരിക്കും.
തലയുടെ വശങ്ങളിലെ പരന്ന ഭാഗത്ത്
ഈ ഭാഗത്ത് മറുക് ഉള്ളവർക്ക് കൂടുതൽ യാത്ര ചെയ്യാൻ അവസരം ലഭിക്കും. കൂടുതലും ജോലിസംബന്ധമായ യാത്രകൾക്കായാണ് അവസരം ലഭിക്കുക. യാത്ര ഏറെ ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഇത്തരക്കാർ.
കണ്ണിനും കൺതടത്തിനുമിടയിൽ
ഈ ഭാഗത്ത് മറുക് ഉള്ളവർ ജീവിതത്തിൽ വലിയ ഭാഗ്യമുള്ളവരായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ നല്ല നേതൃപാടവമുള്ള ഇത്തരക്കാർക്ക് ജോലി ലഭിക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല.