ഖത്തറില്‍ മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ സെക്‌സ് റാക്കറ്റ് പോലീസിന്റെ പിടിയിലായി. ഒരു സ്ത്രീ ഉള്‍പെടെ നാലു മലയാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തവമ്പാനൂരിലെ ഒരു ട്രാവല്‍സാണ് സ്ത്രീകളെ എത്തിക്കുന്നതെന്ന് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ പറഞ്ഞതായി ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു
ദോഹയില്‍ സ്വകാര്യ ടാക്‌സി ഡ്രൈവറായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീബ് കൊച്ചുണ്ണിയുടെ നേതൃത്വത്തില്‍ തുമാമയിലെ വില്ല കേന്ദ്രീകരിച്ചാണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്.ഒരു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ മാക് ട്രാവല്‍സില്‍ നിന്നും വിസ സംഘടിപ്പിച്ചു ദോഹയിലെത്തിയ ദിവസം മുതല്‍ കൊച്ചു കൊച്ചുണ്ണി എന്നറിയപ്പെടുന്ന നജീബുംചില സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിരയ്ക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
നജീബ് കൊച്ചുണ്ണിക്ക് പണം നല്‍കി തന്നെ ബന്ധപ്പെടാനെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇടപാടുകാരോട് താന്‍ ചതിക്കപ്പെട്ട കാര്യം തുറന്നു പറഞ്ഞെങ്കിലും ആരും ദയ കാണിച്ചില്ലെന്നും യുവതി പറയുന്നു.. സംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും നിരവധി യുവതികളെ ഇത്തരത്തില്‍ ചതിയില്‍ പെടുത്തി ഗള്‍ഫില്‍ എത്തിച്ചിട്ടുണ്ടെന്നും ചില സ്ത്രീകളെ ദുബായിലെ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വിറ്റതായും യുവതി വെളിപ്പെടുത്തി.ഇന്ത്യയില്‍ നിന്നുള്ള യുവതികള്‍ക്ക് ഖത്തറിലേക്ക് വരാന്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉണ്ടായിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രെഷന്‍ ഉദ്യോഗസ്ഥരുമായുള്ള ചില ട്രാവല്‍ ഉടമകളുടെ അവിശുദ്ധ ബന്ധമാണ് സ്ത്രീകളെ ഇത്തരത്തില്‍ വിദേശത്തേക്ക് കടത്താന്‍ സഹായിക്കുന്നതെന്നാണ്