മനാമ: ബഹ്‌റൈനില്‍ മലയാളികളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭവും വ്യാജ മദ്യ നിര്‍മ്മാണവും..ബാറില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതി പെണ്‍കുട്ടികളെ എത്തിച്ച് വാൻ പെൺവാണിഭം നടക്കുന്നതായി സൂചന . ഗുദൈബിയയിലെ ഫ്ലാറ്റുകളും അദ്‌ലിയയിലേയും സമീപ പ്രദേശത്തേയും ചില വില്ലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജ മദ്യ നിര്‍മ്മാണവും പെണ്‍വാണിഭവും നടക്കുന്നത് ഇന്ത്യയില്‍ നിന്നും ദുബായിയില്‍ നിന്നും എത്തിക്കുന്ന സ്റ്റിക്കര്‍ പതിച്ചാണ് വ്യാജ മദ്യം ഉണ്ടാക്കി വില്‍പ്പന നടത്തുന്നത്. പ്രശസ്ത ബ്രാന്റായ ഷിവാസ് റീഗല്‍, ബ്ലാക്ക് ലേബല്‍ തുടങ്ങിയവില കൂടിയ മദ്യങ്ങളുടെ പേരിലുള്ള സ്റ്റിക്കറുകളാണ് പഴയ മദ്യക്കുപ്പികളുടെ മുകളില്‍ ഒട്ടിച്ച് അതില്‍ വ്യാജ മദ്യം നിറച്ചാണ് വിറ്റഴിക്കുന്നത്.മദ്യവും പെണ്‍കുട്ടികളെയും ഡ്രൈവര്‍മാരായ സഹായികള്‍ മുഖേന ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം ആവശ്യക്കാര്‍ എന്ന വ്യാജേന ഇതില്‍ ഒരു മലയാളിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ‘ലൈന്‍ ആണോ, കള്ളാണോ വേണ്ടത്?’എന്നാണ് ഇതിന്റെ ഇടനിലക്കാര്‍ ചോദിച്ചത്. പെണ്‍കുട്ടികളെ ആവശ്യമുള്ളവര്‍ ലൈന്‍ ആവശ്യമുണ്ട് എന്ന പദമാണ് ഉപയോഗിച്ച് വരുന്നത്. ഗുദൈബിയ ഫിലിപ്പിനോ പാര്‍ക്കിന് സമീപത്തുള്ള ചില ഫഌറ്റുകളിലായിരുന്നു കുറച്ചു കാലം മുന്പ് വരെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നടന്നിരുന്നത്. സമീത്തെ ഫഌറ്റുകളില്‍ താമസിക്കുന്ന ചിലര്‍ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് ഇടയ്ക്കിടെ ഫ്‌ലാറ്റുകള്‍ മാറ്റുന്നതയാണ് വിവരം. അദ്‌ലിയയിലെ പ്രശസ്ത ഫസ്റ്റ് ക്ലാസ് റെസ്‌റ്റോറന്റിനും ഇവരുടെ സംഘവുമായി ബന്ധമുള്ളതായും അവിടെ നിന്ന് വില കുറഞ്ഞ മദ്യം ഫ്ലാറ്റിലേയ്ക്ക് കൊണ്ടുവന്ന് വില കൂടിയ സ്റ്റിക്കര്‍ ഒട്ടിച്ച് തിരികെ കൊണ്ടു പോകുന്നതായും സൂചനയുണ്ട്.
ഇവരുടെ സംഘത്തില്‍ പെണ്‍വാണിഭം നടത്തുന്നതിന് ഇടനിലക്കാരിയായി ഒരു സ്ത്രീയും പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് പ്രശസ്ത ബാറില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തിരുന്ന ഈ യുവതി ബാറില്‍ വെച്ചുള്ള പരിചയത്തില്‍ നിന്നാണ് സഹപ്രവര്‍ത്തകരായി ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മോഹന വാഗ്ദാനങ്ങള്‍ നല്‍കി പെണ്‍ വാണിഭ സംഘത്തിന് കൈമാറുന്നത്. ആവശ്യക്കാരില്‍ നിന്ന് വസൂലാക്കുന്ന പണത്തിന്റെ ഏറിയ ഭാഗവും, ഏജന്റും ഇടനിലക്കാരും കൈക്കലാക്കി പെണ്‍ കുട്ടികള്‍ക്ക് തുച്ഛമായ പണം മാത്രമാണ് ലഭിക്കുന്നത്.
വ്യാഴാഴ്ചകളാണ് വ്യജ മദ്യ വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്ന ദിവസം. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നും എക്‌സിബിഷന്‍ റോഡുകളിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കാന്‍ എത്തുന്നവരാണ് ഇവരുടെ ഉപഭോക്താക്കളില്‍ കൂടുതലും. ഇത്തരം ഉപഭോക്താക്കളെ കാത്തിരുന്നു കൊണ്ട് മദ്യ, മാംസ വില്‍പ്പന നടത്തുന്ന ഏജന്റുമാര്‍ പറഞ്ഞുറപ്പിക്കുന്ന അപാര്‍ട്ട്‌മെന്റുകളിലേയ്ക്ക് ഇവരെ എത്തിക്കുകയും ആവശ്യമുള്ളതെല്ലാം നല്‍കുകയും ചെയ്യുന്നു.അവരാണ് ഈ ‘വിലകൂടിയ മദ്യം’കൂടുതലും വാങ്ങുന്നത്.കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ കടത്തിയ സംഘങ്ങളെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയും ഇന്റര്‍പോളിന്റെ സഹായത്തോടെ ഇത്തരം സംഘങ്ങളെ വലയിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ത്രീകളുടെ സഹായത്തോടെ തന്നെ നടത്തുന്ന പെണ്‍വാണിഭ, വ്യാജ മദ്യ നിര്‍മ്മാണ സംഘങ്ങളുടെ പ്രവര്‍ത്തനം ഒരു ഭാഗത്ത് തകൃതിയായി തന്നെ മുന്നോട്ട് പോവുകയാണ്.