കൊച്ചി:ബഹറിനിൽ ജോലിക്കെത്തി 2 മാസത്തോളം സെക്സ് റാകറ്റിന്റെ പിടിയിൽ അകപെട്ട കൊച്ചി സ്വദേശിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ഭീകരമായ ലൈംഗീക പീഢനങ്ങൾക്കും ശാരീരിക ഉപദ്രവങ്ങൾക്കും ഈ പെൺകുട്ടി വിധേയയാകേണ്ടിവന്നു. പലതവണ രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് കമ്പി പഴുപ്പിച്ച് ശരീരത്തിൽ വയ്ച്ചു. ഒരു ദിവസം 10 പേർക്ക് വരെ വഴങ്ങി കൊടുക്കേണ്ടി വന്നു എന്നും ഇവർ പറയുന്നു.
ബ്യുട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞു ഗള്‍ഫില്‍ എത്തിച്ച് പെണ്‍വാണിഭ സംഘത്തിന് കൈമാറി ക്രൂര പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുകയാണ്. അടുത്തിടെ കൊച്ചിയിൽ നിന്നും ബഹ്‌റിനിൽ എത്തിയ യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന സമാനതകളില്ലാത്ത ക്രൂര പീഡനങ്ങളുടെ കഥ പുറത്തു വിട്ടത്. ബ്യൂട്ടീഷൻ ജോലിക്കെന്ന പേരിൽ കെണിയിൽ പെടുത്തിയാണ് യുവതിയെ വിദേശത്ത് എത്തിച്ചത്. 22കാരിയായ പെൺകുട്ടിയാണ് അവിചാരിതമായി ഈ പെൺവാണിഭ സംഘത്തിന്റെ കെണിയിൽ പെട്ടത്. ജോലി വാഗ്ദാനം ചെയ്തവരുടെ ഉറപ്പ് വിശ്വസിച്ച ഗൾഫിലെത്തിയ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു.
ബഹ്‌റിനിൽ എത്തിയതോടെ ജോലി വാഗ്ദാനം ചെയ്തവരുട സ്വഭാവം മാറി. ഇവർ പെൺകുട്ടിയെ ഒരു ഫ്‌ലാറ്റിലേക്കാണ് എത്തിച്ചത്. ഇതൊരു പെൺവാണിഭ കേന്ദ്രമാണെന്ന് മനസിലാക്കിയപ്പോഴേക്കും പെണ്‍കുട്ടി രക്ഷപെടാൻ കഴിയാത്ത വിധം സംഘത്തിന്‍റെ കെണിയിൽ അകപ്പെട്ടിരുന്നു.
59 ദിവസങ്ങൾ മനുഷ്യക്കടത്ത് സംഘത്തിന്റെ തടവറയിലായിരുന്നു യുവതി. ഈ കാലയളവിൽ പെണ്‍കുട്ടിക്ക് നൂറിലേറെ പുരുഷന്മാര്‍ക്കൊപ്പം അന്തിയുറങ്ങേണ്ടി വന്നു. നൂറു കണക്കിന് മലയാളി പുരുഷന്മാരാണ് പെൺവാണിഭ കേന്ദ്രത്തിൽ എത്തിയത്. ഇവർക്ക് മുമ്പിൽ വഴങ്ങുകയല്ലാതെ യുവതിക്ക് മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിട്ടില്ല. ഒരു ദിവസം പത്തോളം പുരുഷന്മാരാണ് ഇവർക്കായി എത്തുന്നത്. ഇവരിൽ ഭൂരിപക്ഷം പേരും മലയാളികളായിരുന്നു. അരമണിക്കൂറിന് ഏഴായിരം രൂപ മുതലാണ് ഒരോ പെൺകുട്ടിക്കും ഈ സംഘം ഈടാക്കിയത്.
ഇടനിലക്കാരാണ് പണം മുഴുവൻ പോക്കറ്റിലാക്കിയിരുന്നത്. യുവതികൾക്ക് വളരെ തുച്ഛമായ തുകയാണ് നല്‍കിയിരുന്നത്. സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ ഇരുമ്പ് കമ്പി ചൂടാക്കി കാലിൽ വെച്ച ദുരനുഭവം വരെ തനിക്കുണ്ടായെനനാണ് യുവതി വെളിപ്പെടുത്തുന്നു. ഭാര്യയുടെ ഗൾഫിലെ ദുരനുഭവം അറിഞ്ഞ ഭർത്താവ് മനുഷ്യക്കടത്ത് സംഘത്തിന്റെ കൊച്ചിയിലെ ഏജന്റിന് 2 ലക്ഷം രൂപ കൊടുത്താണ് മോചിപ്പിച്ചത്. പണം ലഭിച്ചില്ലെങ്കിൽ പുറംലോകം കാണിക്കില്ലെന്ന ഭീഷണിയായിരുന്നു സംഘത്തിന്. പണം കൊടുത്തതിന് ശേഷമാണ് പെൺവാണിഭ സംഘത്തിൽ നിന്നും രക്ഷപെട്ട് യുവതി തിരികെ കൊച്ചിയിലെത്തിയത്.
നിരവധി യുവതികൾ ഇത്തരത്തിൽ ഗൾഫ് മേഖലയിൽ ഇവരുടെ തടവറയിൽ അകപ്പെട്ടിട്ടുണ്ട്. സംഘത്തിലുള്ളവര്‍ തന്നെ ഇനിയും ദ്രോഹിക്കുമെന്ന ഭയത്തിലാണ് പരാതി ഉന്നയിക്കാതിരുന്നതെന്നും ഇത്തരത്തിൽ പീഡനം അനുഭവിക്കുന്ന ധാരാളം പേർ ഇപ്പോഴും ഗൾഫ് മേഖയിലുണ്ടെന്നും ഇവരെ രക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യുവതി പറയുന്നു.