കൊച്ചി: ദുബായില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയും അവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി പുറത്ത്. പെണ്‍വാണിഭ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത പെണ്‍കുട്ടികളെ മരുഭൂമിയില്‍ കുഴിച്ച് മൂടുകയാണ് പതിവ്. സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട പൂവത്തൂര്‍ സ്വദേശിയായ യുവതിയാണ് രഹസ്യമൊഴി നല്‍കിയത്.
വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെണ്‍വാണിഭത്തിനാണെന്നു മനസ്സിലായതോടെ വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയില്‍ അടച്ചിട്ടെങ്കിലും തയാറായില്ല. അവര്‍ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോള്‍ അയാള്‍ ഉപദ്രവിക്കാതെ പുറത്തുപോയി.സംഘത്തില്‍ ഉള്‍പ്പെട്ടവരോട് അയാള്‍ കയര്‍ത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയില്‍ കുഴിച്ചുമൂടാന്‍ ഒരുങ്ങിയതെന്നാണ് മൊഴി. മരണ ഭയത്താല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു. കേസില്‍ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതി, തന്റെ സഹോദരി മനുഷ്യക്കടത്തു റാക്കറ്റിന്റെ പിടിയില്‍ അകപ്പെട്ടതായി 2012ല്‍ നോര്‍ക്കയില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു മൊഴി നല്‍കി.
യുവതിയെ മോചിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപയാണു മനുഷ്യക്കടത്തു റാക്കറ്റ് സഹോദരിയോട് ആവശ്യപ്പെട്ടത്. നോര്‍ക്കയില്‍ വിവരം നല്‍കിയ ശേഷം പൊലീസിനും പരാതി നല്‍കിയതോടെ വിമാന ടിക്കറ്റിനുള്ള 25,000 രൂപ നല്‍കിയാല്‍ മതിയെന്നായി. സ്വര്‍ണമാല വിറ്റു തുക കൈമാറിയപ്പോള്‍ യുവതിയെ മോചിപ്പിച്ചു മുംബൈക്കു വിമാനം കയറ്റിവിട്ടെങ്കിലും വ്യാജ പാസ്പോര്‍ട്ടാണെന്ന വിവരം റാക്കറ്റ്തന്നെ പൊലീസിനു കൈമാറി. തുടര്‍ന്നു യുവതിയെ അറസ്റ്റ് ചെയ്തു.