കൊല്ലം: വിധവകളെ മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത് വിവാഹം കഴിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന വിരുതന്‍ പിടിയില്‍. മാട്രിമോണിയല്‍ സൈറ്റുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ നല്‍കിയാണ് വിവാഹത്തിലേക്ക് എത്തിക്കുന്നത്. നെടുമുങ്ങാട് ബിസ്മി ഭവനില്‍ അനിലാല്‍ എന്ന് വിളക്കുന്ന അബ്ദുള്‍ വാഹീദ് (43) ആണ് പിടിയിലാത്. ആനന്ദവല്ലീശ്വരം കൈക്കുളങ്ങര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
2012 ലാണ് ഇയാള്‍ കൈക്കുളങ്ങര സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷം ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ 25 ലക്ഷം രൂപ യുവതയില്‍ നിന്ന് കൈക്കലാക്കിയ ശേഷം ഗള്‍ഫിലേക്ക് കടന്നു. മൂന്ന് മാസം മുന്‍പ് വരെ യുവതിയുടെ ബാങ്ക് അക്കൗണ്ടില്‍ 30000 രൂപ വീതം അയച്ചു നല്‍കുമായിരുന്നു. ഇത് മുടങ്ങിയതോടെ യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. വിധവകളെ വിവാഹം കഴിച്ച ശേഷം ഹണിമൂണിനെന്ന പേരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോയി പലര്‍ക്കും കാഴ്ചവയ്ക്കുന്നതാണ് ഇയാളുടെ രീതി. ഗുരുവായൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റുമായും ഇയാള്‍ക്ക് ബന്ധമുണ്ട്.
ഇന്റര്‍നാഷണല്‍ സിം ഉപയോഗിച്ചിരുന്നതിനാല്‍ അനിലാല്‍ ഗള്‍ഫിലാണെന്നാണ് പൊലീസ് ആദ്യം ധരിച്ചത്. പിന്നീട് നാട്ടിലുണ്ടെന്ന് വ്യക്തമായതോടെ തന്ത്രപൂര്‍വം കൊല്ലത്തേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്വദേശിനിയുമായുള്ള വിവാഹത്തില്‍ ഇയാള്‍ക്ക് ഒരു കുട്ടിയുണ്ട്. ഈ സ്ത്രീയുടെ സഹോദരിയെയും പിന്നീട് ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഹരിമരുന്ന് കലര്‍ന്ന പാനീയം നല്‍കി കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയാണ്. തൃശൂരിലെ പ്രമാദമായ പൂങ്കുന്നം പീഡന കേസിലും പ്രതിയായിരുന്നു.
പള്ളിത്തോട്ടം എസ്.ഐ ആര്‍.ബിജു, എസ്.സി.പി.ഒമാരായ സൗബിന്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിലാലിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.