പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിന് പീഡനം

മനുഷ്യനെ പീഡിപ്പിക്കുന്നത് ഇന്ന് നിരന്തരം വാര്‍ത്തയാണ്. എന്നാല്‍
പ്രദര്‍ശനത്തിനു വച്ച സെക്‌സ് റോബോര്‍ട്ടിനെയും പീഡിപ്പിച്ചിരിക്കുകയാണ്. വിവിധ തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ് റോബോര്‍ട്ടിന്. ഓസ്ട്രിയയില്‍ നടന്ന ആര്‍ട്ട്‌സ് ഇലക്‌ട്രോണിക്ക ഫെസ്റ്റുവല്ലിലാണു സമാന്ത എന്നു പേരിട്ടിരിക്കുന്ന സെക്‌സ് റോബോര്‍ട്ടിന് പീഡനമേറ്റത്. പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം സാമന്തയായിരുന്നു. എന്നാല്‍ കണ്ടും കേട്ടും മനസിലാക്കി പോയ ചിലര്‍ റോബോര്‍ട്ടിനെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. ഇതിനെ ഭാഗമായി റോബോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ചിലര്‍ അമര്‍ത്തിയും വലിച്ചും നോക്കി. ഇതേ തുടര്‍ന്നാണു സാമന്തയുടെ ചില ഭാഗങ്ങള്‍ അടര്‍ന്നു പോയത്. കൂടാതെ വിരലും നഷ്ടമായി. 3000 യൂറോ വിലവരുന്ന റോബോര്‍ട്ടിനാണു പരിക്കേറ്റത്. കേടുപാടുകള്‍ പരിഹരിക്കാനായി സാമന്തയെ സ്‌പെയിനലേയ്ക്ക് അയച്ചിരിക്കുകയാണ്. എല്ല കേടുപാടുകളും പരിഹരിച്ചു സാമന്ത തിരിച്ചും വരും എന്ന് റോബോര്‍ട്ടിന്റെ സൃഷ്ടാവ് സെര്‍ജി സാന്റോസ് പറയുന്നു.

Top