ലണ്ടൻ :ലോകം മാറ്റത്തിലാണ് . സെക്‌സും യന്ത്രമനുഷ്യരേറ്റെടുക്കാൻ പോകുന്നു . മനുഷ്യരുടേത് പോലെ പ്രവർത്തിക്കുന്ന ലൈംഗികാവയവങ്ങളോടുകൂടിയ റോബോട്ടുകളാണ് വരുന്നത്. യഥാർഥ സ്ത്രീകളെപ്പോലെ തോന്നിപ്പിക്കുന്ന പാവകൾക്ക് പിന്നാലെ, പ്രവർത്തിക്കുന്ന ലൈംഗികാവയവത്തോടെയുള്ള പുരുഷ റോബോട്ടുകളും ഈ വർഷം വിപണിയിലെത്തും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളുപയോഗിച്ച് റിയൽബോട്ടിക്‌സ് എന്ന സ്ഥാപനമാണ് ലൈംഗികതയടക്കമുള്ള വികാരങ്ങളുള്ള റോബോട്ടുകളെ സൃഷ്ടിച്ചത്. മാറ്റ് മക്മല്ലനാണ് ഇതിന്റെ ശില്പി. സംസാരിക്കാനും പറയുന്നതുപോലെ പ്രവർത്തിക്കാനും ഉപഭോക്താവിന്റെ ലൈംഗിക ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും സഹായിക്കുന്ന ഹാർമണി എന്ന ആപ്ലിക്കേഷനാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ഹാർമണിയുടെ സ്ത്രീരൂപമാണ് ഇതുവരെ വിപണിയിലുണ്ടടായിരുന്നത്. 11,000 പൗണ്ടാണ് ഇതിന്റെ വില. പുരുഷരൂപത്തിനും ഡിമാൻഡേറിയതോടെയാണ് മാറ്റ് ആ തരത്തിൽ ചിന്തിക്കാൻ തുടങ്ങിയതും റോബോട്ടുകളെ ഉണ്ടാക്കിയതും. ജീവസുറ്റ ലൈംഗികാവയത്തോടെയുള്ള പുരുഷ റോബോട്ടുകളെ സൃഷ്ടിക്കാനുള്ള ബ്ലൂപ്രിന്റ് തയ്യാറായതായി മാറ്റ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. കാലിഫോർണിയയിലെ സാൻഡീഗോയിലുള്ള സ്ഥാപനത്തിൽ അതിന്റെ ഗവേഷണങ്ങളും മുന്നേറുകയാണ്.പ്ലഗ്ഗിൽ കണക്ട് ചെയ്താൽ ഉപഭോക്താവ് ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്ന റോബോട്ടാണ് താൻ നിർമ്മിക്കുന്നതെന്ന് മാറ്റ് അവകാശപ്പെട്ടു. ഓരോരുത്തരും ആവശ്യപ്പെടുന്ന വലിപ്പത്തിലുള്ള ലൈംഗികാവയവമായിരിക്കും ഇതിനുണ്ടാവുക. വൈബ്രേറ്ററുകളെക്കാളും ഡിൽഡോകളെക്കാളും പ്രചാരം ഇതിന് കൈവരുമെന്നാണ് ലോകത്തെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷകനായ ഡോ. ഡേവിഡ് ലെവിയുടെ അഭിപ്രായം.സാധാരണ പുരുഷന്മാരെപ്പോലെ റോബോട്ടുകളെയും സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാലം വരുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, കേവലം കളിപ്പാട്ടങ്ങൾ എന്നതിലുപരി, യഥാർഥ പങ്കാളിയോട് അടുത്തുനിൽക്കുന്നവരാണ് തന്റെ ഉത്പന്നങ്ങളെന്ന് മാറ്റ് അവകാശപ്പെടുന്നു.