സ്ത്രീകൾക്കു ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാവകൾ വരുന്നു: പുരുഷ ലൈംഗിക പാവകളുമായി അമേരിക്കൻ കമ്പനി

ഹെൽത്ത് ഡെസ്‌ക്

ബെയ്ജിങ്: പെൺ സെക്‌സ് പാവകളുമായി വിപണി പിടിച്ചടക്കിയ ചൈനീസ് കമ്പനിയ്ക്കു വെല്ലുവിളിയായി പുരുഷ ലൈംഗിക പാവകളുമായി സ്ത്രീകൾക്കു ലൈംഗിക സ്വാതന്ത്ര്യം പ്രഖ്യാപിക്കാനായി അമേരിക്കൻ കമ്പനിയും രംഗത്ത് എത്തുന്നു. 8.5 ലക്ഷം രൂപ വിലവരുന്ന പുരുഷ ലൈംഗിക പാവ നിർമിക്കുന്നത് സിൻതെറ്റിക്‌സ് എന്ന അമേരിക്കൻ കമ്പനിയാണ്.
8.5 ലക്ഷം രൂപയോളമാണ് ഈ സെക്‌സ് പാവയുടെ വില. ഒരോ ഉപയോക്താവിൻറെ ആവശ്യം അനുസരിച്ച് ഇതിനെ നിർമ്മിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം. സെക്‌സ് പാവകൾക്ക് വലിയ മാർക്കറ്റുള്ള ചൈനയാണ് കമ്പനി ഈ പാവയിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷമാണ് ചൈനീസ് കമ്പനി പെൺ സെക്‌സ് പാവകളെ വിപണിയിൽ എത്തിച്ചത്. ചുരുങ്ങിയ കാലത്തിനിടയിൽ ഒന്നര ലക്ഷത്തിലേറെ പാവകളെയാണ് വിറ്റു പോയത്. ഇതിനിടെയാണ് അമേരിക്കൻ കമ്പനി ചൈനീസ് വിപണി പിടിക്കുക എന്ന ലക്ഷ്യത്തോടെ പുരുഷ ലൈംഗിക പാവകളെ നിർമിച്ചു രംഗത്തിറക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top