ഹെൽത്ത് ഡെസ്‌ക്
ലണ്ടൻ: ലൈംഗികതയിൽ ലിംഗ വലുപ്പം പലരെയും സങ്കടക്കടലിലേയ്ക്കു തള്ളിവിടുന്നതാണ്. എന്നാൽ, ഈ വലുപ്പത്തിൽ ഇനി കാര്യമില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ വിഷയം തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്. ലിംഗ വലിപ്പം വർദ്ധിപ്പിക്കാനുള്ള പരസ്യങ്ങൾ വർദ്ധിച്ചതും ഇത് സംബന്ധിച്ച തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടി. ലൈംഗിക ജീവിതത്തിൽ ലിംഗ വലിപ്പത്തിന് ഏറെ സ്ഥാനമുണ്ടെന്ന് വൈദ്യശാസ്ത്രവും അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിദേശ സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
ലിംഗ വലിപ്പം കൂടിയവരേക്കാൾ കിടപ്പറയിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയുന്നത് ലിംഗ വലിപ്പം കുറഞ്ഞവർക്കാണെന്നാണ് പുതിയ കണ്ടെത്തൽ പറയുന്നത്. ലിംഗ വലിപ്പം കുറഞ്ഞ പുരുഷന്മാർക്ക് ബാഹ്യകേളികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കൂടുതൽ കഴിവുണ്ടാകുമെന്നും ഇത് പങ്കാളിക്ക് കൂടുതൽ ആനന്ദ നിമിഷങ്ങൾ സമ്മാനിക്കുമെന്നാണ് കണ്ടെത്തൽ. ഭൂരിപക്ഷം സ്ത്രീകളും ലൈംഗിക സംതൃപ്തി കണ്ടെത്തുന്നത് ലിംഗ പ്രവേശനം മൂലമല്ലെന്നും ബാഹ്യകേളികൾ കൊണ്ട് തന്നെ അവരിൽ രതിമൂർച്ച സംഭവിക്കുമെന്നും ചില ഗവേഷകർ ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്.75 ശതമാനം സ്ത്രീകളും ബാഹ്യകേളികളിൽ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നവരാണ്. കൂടാതെ വലിപ്പം കുറഞ്ഞ ലിംഗമാണെങ്കിൽ ഏതാണ്ട് എല്ലാ പ്രായത്തിലും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ ലൈംഗിക ഉദ്ധാരണവും ഉദ്ധാരണ ശേഷിയും നിലനിർത്താൻ ആവും.
ഉദ്ധരിക്കുന്നതിന് മുൻപ് 3 മുതൽ 5 വരെ ഇഞ്ച് (8 – 13സെ.മി) വലിപ്പം ഉള്ളവയെ തികച്ചും സാധാരണയായി കണക്കാക്കാം. ഉദ്ധരിച്ച അവസ്ഥയിൽ 5 ഇഞ്ചു മുതൽ 7 ഇഞ്ച് വരെ എന്നത് തികച്ചും സാധാരണമാണ്. ഉദ്ധരിച്ച അവസ്ഥയിൽ 3 ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ളൂ എങ്കിൽ മാത്രമേ പ്രശ്‌നമാകുന്നുള്ളൂ എന്നും ഗവേഷകർ വ്യക്തമാക്കി.