ക്രൈം ഡെസ്‌ക്
ലണ്ടൻ: സ്വവർഗ ലൈംഗിക തൊഴിലാളികളെ പങ്കാളികളാക്കി മുറിയ്ക്കുള്ളിൽ വിളിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പുറത്തായതോടെ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപിയ്ക്കു സ്ഥാനം നഷ്ടമായി. ലൈംഗികാരോപണത്തെ തുടർന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസാണ് കഴിഞ്ഞ ദിവസം രാജി വച്ചത്. 1987 മുതൽ ലെയ്‌സെസ്റ്ററിൽ നിന്നുള്ള ലേബർ പാർട്ടി എംപിയാണ് കീത്ത് വാസ്. തന്റെ ഫഌറ്റിലേക്ക് വരാൻ ആവശ്യപ്പെട്ട് രണ്ട് പുരുഷ ലൈംഗിക തൊഴിലാളികൾക്ക് കീത്ത് വാസ് പണം നൽകിയെന്ന മാധ്യമ വാർത്തയെ തുടർന്നാണ് രാജി. കഴിഞ്ഞ മാസം രണ്ട് ലൈംഗിക തൊഴിലാളികൾക്ക് കീത്ത് വാസ് പണം നൽകിയെന്ന വാർത്ത സൺഡേ മിററാണ് പുറത്തുവിട്ടത്.
ആഗസ്റ്റ് 27ന് ലണ്ടനിലെ തന്റെ ഫഌറ്റിലേക്ക് വാസ്, ലൈംഗിക തൊഴിലാളികളെ വിളിച്ചു വരുത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇവരുമായി വാസ് സംസാരിച്ചു. വാസ് പുരുഷ ലൈംഗിക തൊഴിലാളികൾക്ക്് അയച്ച സന്ദേശങ്ങളും പത്രം പുറത്തു വിട്ടിട്ടുണ്ട്. ഇതിന്റെ ഒളികാമറാ ദൃശ്യങ്ങൾ പത്രം പുറത്തു വിടുകയും ചെയ്തു. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പണം നൽകിയെന്നും അവർക്ക് മയക്കുമരുന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് കീത്തിനെതിരായ കേസ്. തുടർന്നുണ്ടായ വിവാദത്തെ തുടർന്നാണ് 56കാരനായ കീത്ത് രാജിവെച്ചത്. കീത്തിന്റെ മാതാപിതാക്കൾ ഗോവൻ സ്വദേശികളാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് കീത്ത്. താൻ കാരണം ഭാര്യക്കും മക്കൾക്കുമുണ്ടായ അപമാനത്തിന് ക്ഷമ ചോദിക്കുന്നതായി കീത്ത് പറഞ്ഞു.