ഒരു ദിവസം അറു പേരുമായി ലൈംഗിക ബന്ധം: ലൈംഗിക തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സ് പടരുന്നു

ക്രൈം ഡെസ്‌ക്
നൈജീരിയ: ലൈംഗിക തൊഴിലിൽ ജീവിത മാർഗമാക്കിയ പതിനായിരങ്ങളാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ സ്ത്രീകൾ. ഇവർക്കിടയിൽ എയ്ഡ്‌സ് അടക്കമുള്ള ലൈംഗിക രോഗങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ.  ഇവിടുത്തെ ലൈംഗികത്തൊഴിലാളികളിലധികവും എയ്ഡ്‌സ് രോഗികളാണെന്നാണ് റിപ്പോർട്ട്. ഓരോദിവസവും ഇവരിൽനിന്ന് രോഗം പകരുന്നത് അനേകരിലേക്കാണ്. ലക്ഷക്കണക്കിനാളുകൾ എയ്ഡ്‌സ് ബാധിതരായി ഓരോവർഷവും നൈജീരിയയിൽ മരിക്കുകയും ചെയ്യുന്നു. നൈജീരിയയിലെ നാലിലൊന്ന് ലൈംഗികത്തൊഴിലാളികൾക്കും എയ്ഡ്‌സ് ഉണ്ടെന്നാണ് കഴിഞ്ഞവർഷം നടത്തിയ സർവേ സൂചിപ്പിക്കുന്നത്. ഗർഭനിരോധന ഉറകളുടെ ഉപയോഗം എയ്ഡ്‌സ് വ്യാപനം തടയുന്നുണ്ടെങ്കിലും ഇപ്പോഴും ഇതുപയോഗിക്കുന്നതിനോട് വിമുഖത കാണിക്കുന്നവരേറെയാണ്. ഇവരാണ് രോഗത്തിന് അടിപ്പെടുന്നതും മരണത്തിലേക്ക് നടന്നുനീങ്ങുന്നതും.
ലാഗോസിലെ ബഡിയ എന്ന ചേരി ലൈംഗികത്തൊഴിലാളികളുടെ പേരിൽ കുപ്രസിദ്ധി നേടിയ സ്ഥലമാണ്. 14 വയസ്സുള്ള പെൺകുട്ടികൾമുതൽ ഇവിടെ ദിവസവും അഞ്ചും ആറും പേരെ സ്വീകരിക്കുന്നു. ഇവിടെയുള്ള ലൈംഗികത്തൊഴിലാളികളിൽ ഭൂരിപക്ഷവും എച്ച്.ഐ.വി. ബാധിതരാണ്. ലാഗോസിൽ മാത്രം എയ്ഡ്‌സ് ബാധിച്ചവരുടെ എണ്ണം 12 ലക്ഷമാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, നിരന്തര ബോധവൽക്കരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഫലമായി എയ്ഡ് വ്യാപന തോത് ഇപ്പോൾ കുറഞ്ഞതായി സർവേ വ്യക്തമാക്കുന്നു.
നൈജീരിയയിലെ ലൈംഗികത്തൊഴിലാളികൽ എയ്ഡ്‌സ് വരാനുള്ള സാധ്യത 24.3 ശതമാനമാണെന്ന് മൂന്നുവർഷം മുമ്പ് അന്താരാഷ്ട്ര എയ്ഡ്‌സ് സൊസൈറ്റി നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. കാമുകന്മാരോടും ഭർത്താക്കന്മാരോടും ഗർഭനിരോധന ഉറ ധരിക്കണമെന്ന് ആവശ്യപ്പെടാൻ സാധാരണ വീട്ടമ്മമാർക്ക് സാധിക്കാത്തതും നൈജീരിയയിൽ എയ്ഡ്‌സ് വ്യാപനത്തിന് കാരണമാണെന്ന് കഴിഞ്ഞവർ,ം നടത്തിയ സർവേയിൽ കണ്ടെത്തി. അങ്ങനെ പറയുന്നത് പുരുഷനോടുള്ള അവിശ്വാസമായി ആരോപിക്കപ്പെടുകയും ബന്ധങ്ങൾ തന്നെ ഇല്ലാതാവുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് സർവേയിൽ പങ്കെടുത്ത സ്ത്രീകൾ അഭിപ്രായപ്പെട്ടു
Top