ക്രൈം ഡെസ്ക്
ന്യൂയോർക്ക്: ലൈംഗിക ബന്ധത്തിനിടെയുണ്ടാകുന്ന ശബ്ദവും ശീൽക്കാരവും പരിധിവിട്ടതോടെ ഒടുവിൽ പതിനെട്ടുകാരിയ്ക്കു അയൽവാസികൾക്കു മുന്നിൽ ഒരു അഭ്യർത്ഥന വയ്ക്കേണ്ടി വന്നു. ലൈംഗികത ആസ്വദിക്കുന്നത് നല്ലതു തന്നെ, പക്ഷേ, ഒച്ചവച്ച് അൽവാസികൾക്കു പ്രശ്നമുണ്ടാക്കരുത്. സ്വകാര്യമായി പറയേണ്ടത് പക്ഷേ, പെൺകുട്ടി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി. മറുപയിലും റീ ട്വീറ്റുകളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ് കഥ.
ന്യൂയോർക്ക് യൂണിവേഴസിറ്റിയിലെ വിദ്യാർത്ഥിനിയായ ജെന്ന ലെവിനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ രസഹകരമായ താരമായിരിക്കുന്നത്. കിട്ടിയത് 110000 ലൈക്കുകളും ഷെയറുകളും.
തന്റെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചു കൊണ്ടിരുന്ന ജെന്ന നേരിട്ട പ്രശ്നം സെക്സിനിടെ അയൽക്കാർ ഉണ്ടാക്കുന്ന ശബ്ദമാണ്. സമീപത്തുള്ള പല മുറികളിൽ നിന്നായി ശബ്ദം കൂടിയപ്പോൾ ജെന്ന എല്ലാവർക്കും ഓരോ കത്തെഴുതി. ‘നിങ്ങൾ സെക്സ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം കുറച്ച് കുറയ്ക്കണം. ഉറങ്ങാൻ പറ്റുന്നില്ല പോരാത്തതിന് ഞാനിവിടെ ഒറ്റയ്ക്കേയുള്ളു. അതുകൊണ്ട് എന്ത് കഷ്ടമാണെന്നോ ഇതൊക്കെ കേട്ട് കിടക്കാൻ’ എന്ന് എഴുതിയ കത്ത് അയൽക്കാരുടെ വാതിലിൽ കൊളുത്തിയിട്ടു.
സ്നേഹമുള്ള അയൽക്കാർ ശബ്ദം കുറച്ചെന്നു മാത്രമല്ല അതിശയിപ്പിക്കുന്ന മറുപടിയും ജെന്നയ്ക്ക് ലഭിച്ചു. മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്തുകളിൽ ഒന്നിനൊപ്പം രുചികരമായ ചോക്ലേറ്റും ഉണ്ടായിരുന്നു. പ്രീയപ്പെട്ട അയൽക്കാരി ഇത്രയും ഒച്ച ഉണ്ടാക്കിയതിൽ മാപ്പ്. ഇനി ശ്രദ്ധിച്ചു കൊള്ളാം എന്നായിരുന്നു മിക്ക കത്തുകളിലേയും ഉള്ളടക്കം
ഒരു കത്ത് ജെന്നയെ ആശ്വസിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. വിഷമിക്കേണ്ട എല്ലാക്കാലത്തും നീ ഒറ്റയ്ക്കായിരിക്കില്ല. സമയമാകുമ്പോൾ നിനക്ക് പറ്റിയൊരാൾ നിന്നെ തേടി വരും. ഞാനും എന്റെ പതിനെട്ട് വയസ്സുവരെ ഒറ്റയ്ക്കായിരുന്നെന്നും അയൽക്കാരി പറയുന്നു. ഇതോടെ ജെന്നയും ഹാപ്പിയായി.