ലൈംഗീകവ്യാപാരം നടത്തുന്ന അമ്മയുടേയു മകളുടെയും തുറന്ന് പറച്ചില്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്നു.ബ്രിട്ടനില്‍ സിറ്റി സോന എന്ന പേരില്‍ മസാജ് പാര്‍ലര്‍ നടത്തുന്ന അമ്മയും മകളുമാണ് 53 കാരിയായ കാത്തും 28 കാരിയായ ജെന്നിയും. മസാജ് പാര്‍ലറെന്ന പേരില്‍ ഇവരിവിടെ ലൈംഗികവ്യാപാരമാണ് നടത്തുന്നത്. തങ്ങളുടെ അടുത്ത് സെക്‌സ് തേടിയെത്തുന്ന പുരുഷന്മാര്‍ പലരും വിചിത്ര സ്വഭാവക്കാരാണെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. ദിവസം 15 പുരുഷന്മാര്‍ക്കെങ്കിലും കിടക്ക വിരിക്കുന്നതിന്റെ വെളിച്ചത്തില്‍ അവര്‍ വിചിത്രമായ അനുഭവങ്ങളാണ് പങ്ക് വച്ചിരിക്കുന്നത്. ചിലര്‍ക്ക് കസ്റ്റാര്‍ഡുണ്ടാക്കുന്ന വലിയ പാത്രത്തില്‍ കിടന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് താല്‍പര്യമെന്നവര്‍ വെളിപ്പെടുത്തുന്നു. ചിലര്‍ക്കാകട്ടെ നാപ്പികള്‍ മാറ്റുന്നതിലായിരിക്കും ലൈംഗികബന്ധത്തിനിടെ താല്‍പര്യമേറെയെന്നും അവര്‍ പറയുന്നു.
2015ല്‍ ചിത്രീകരിച്ചിരുന്ന എ വെരി ബ്രിട്ടീഷ് ബോത്തല്‍ എന്ന ഡോക്യുമെന്ററി തങ്ങളുടെ സ്ഥാപനത്തില്‍ വച്ച് ചിത്രീകരിക്കാന്‍ അനുവാദം നല്‍കിയെന്നതിന്റെ പേരിലും ഈ അമ്മയും മകളും ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ പണത്തിന് വേണ്ടിയാണീ ജോലി ചെയ്യുന്നതെന്ന് ഈ സ്ഥാപനത്തിലെ ലൈംഗിക തൊഴിലാളികള്‍ ഈ ഡോക്യുമെന്ററിലിയൂടെ വെളിപ്പെടുത്തിയിരുന്നു.തന്റെയടുത്ത് വരുന്ന ചില പുരുഷന്മാര്‍ അവരുടെ അമ്മമാരുടെ നിക്കറുകള്‍ ധരിച്ചെത്താറുണ്ടെന്നാണ് ഇവിടുത്തെ 40കാരിയായ ലൈംഗിക തൊഴിലാളി ലാസെ പറയുന്നത്. താന്‍ എപ്പോഴും സെക്‌സ് ആസ്വദിക്കുന്നുവെന്നും ലൈംഗിക തൊഴിലിനോട് കുറ്റബോധം തോന്നുന്നില്ലെന്നും ഇവിടുത്തെ മറ്റൊരു സ്റ്റാഫായ 22കാരി എല്ലി പ്രതികരിക്കുന്നു.
15 വര്‍ഷം മുമ്പ് ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ ലാസെയ്ക്ക് തന്റെ വീടും ജോലിയും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ പണത്തിന് വേണ്ടിയാണ് അവര്‍ മസാജ് പാര്‍ലറില്‍ ജോലി ചെയ്യുന്നത്. ചിലപ്പോള്‍ താന്‍ ഈ ജോലി ആസ്വദിക്കാറുണ്ടെന്നും എന്നാല്‍ ചിലപ്പോള്‍ തനിക്ക് രാത്രി വീട്ടിലേക്ക് പോയി ടിവി കണ്ടിരിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ദുഃഖം തോന്നാറുണ്ടെന്നും ഇവര്‍ പറയുന്നു.ഇവരുടെ സഹപ്രവര്‍ത്തകയാണ് 31 കാരിയായ ജോ. ചില ദിവസങ്ങളില്‍ ജോ 15 പേര്‍ക്കൊപ്പം ശയിക്കാറുണ്ട്. അമ്മയെപ്പോലെ നാപ്പികള്‍ മാറ്റിക്കൊടുക്കാന്‍ ചില ക്ലൈന്റുകള്‍ തന്നോടാവശ്യപ്പെടാറുണ്ടെന്നും ചിലര്‍ക്ക് കസ്റ്റാര്‍ഡിനെ സെക്ഷ്വല്‍ ലൂബ്രിക്കന്റായി ഉപയോഗിക്കാനിഷ്ടമാണെന്നും ജോ വെളിപ്പെടുത്തുന്നു.
ഇവിടെ ജോലി ചെയ്യുന്ന 22കാരിയായ എല്ലി അഡ്വര്‍ടൈസിങ് എക്‌സിക്യൂട്ടീവെന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഈ ലൈംഗിക തൊഴിലിന് ഇറങ്ങിയിരിക്കുന്നത്. ഇവരെല്ലാം സ്വന്തം നിലയില്‍ കോണ്‍ഡം കരുതുന്നവരും ക്ലൈന്റുകളെ ധരിപ്പിക്കുന്നവരുമാണ്. ഇതിന് പുറമെ ലൂബും ബേബി വൈപ്പ്‌സും ഇവര്‍ കൈയില്‍ കരുതുന്നുണ്ട്.
ചിലര്‍ അസാധാരണമായി പെരുമാറാറുണ്ടെന്ന് എല്ലിയും പറയുന്നു.ചിലര്‍ക്ക് താന്‍ ഒപ്പം സിഗററ്റ് വലിക്കുന്നത് ഇഷ്ടമാണെന്നും മറ്റ് ചിലര്‍ക്ക് ഒപ്പം പിസ കഴിക്കുന്നതാണ് പ്രിയമെന്നും എല്ലി വെളിപ്പെടുത്തുന്നു. ചിലര്‍ തന്റെ വയറിന്റെ അളവെടുക്കാറുമുണ്ട്.നഴ്‌സിങ് ഡിഗ്രിക്ക് പഠിക്കാനായി പണം സ്വരൂപിക്കാന്‍ ഈ തൊഴിലിന് ഇറങ്ങിയ ലില്ലിയെന്ന പുതിയ ലൈംഗിക തൊഴിലാളിയും ഈ ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ആളുകള്‍ എന്ത് ചിന്തിക്കുന്നുവെന്നത് തനിക്ക് പ്രശ്‌നമില്ലെന്നും ഈ യുവതി പ്രതികരിക്കുന്നു. തന്റെ ജീവിത്തതിന് വേണ്ടി ഫിനാന്‍സ് ചെയ്യുന്ന സ്വതന്ത്രയായ ബിസിനസ് ചെയ്യുന്ന സ്ത്രീയായിട്ടാണ് താന്‍ സ്വയം കണക്കാക്കുന്നതെന്നും ലില്ലി പറയുന്നു.ഈ പാര്‍ലറില്‍ വിവിധ പ്രായത്തിലുള്ള 14 സ്ത്രീകളാണ് ജോലി ചെയ്യുന്നത്.ഷെഫീല്‍ഡ് സിറ്റികൗണ്‍സിലില്‍ നിന്നുള്ള ഒരു എന്റര്‍ടെയിന്മെന്റ് ലൈസന്‍സിന്റെ പുറത്താണീ പാര്‍ലര്‍ 1985 മുതല്‍ പ്രവര്‍ത്തിക്കുന്നത്.ബ്രിട്ടനില്‍ വേശ്യാവൃത്തി നിയമാനുസൃതമാണെങ്കിലും വേശ്യാലയങ്ങള്‍ നടത്തുന്നതിന് നിയമപിന്തുണയില്ല. കാത്തും ജെന്നിയും ഒരു മൊബൈല്‍ വേശ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പദ്ധതിയിടുന്നുണ്ട്.