വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികള്‍ കറുത്ത വസ്ത്രമണിഞ്ഞു. അന്തരിച്ച രാജാവിനോടുള്ള ആദരം വേശ്യകളും പ്രകടിപ്പിച്ചു

തായ്‌ലണ്ട് :തായ്ലണ്ടിലെ 88കാരനായ രാജാവിന്റെ മരണത്തെതുടര്‍ന്നുള്ള ദുഃഖചരണം തായ്‌ലന്റിനെ ചുവന്ന തെരുവുകളേയും ബാധിച്ചു. ഒക്ടോബര്‍ 13ന് രാജാവ് ഭൂമിബോല്‍ അതുല്യ തേജ് അന്തരിച്ചതിനെതുടര്‍ന്ന് തായ്‌ലാന്റില്‍ 30 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായി തലസ്ഥാനത്തെ വേശ്യാ തെരുവുകളിലെ ലൈംഗിക തൊഴിലാളികള്‍ കറുത്ത വസ്ത്രമണിഞ്ഞാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സാധാരണ ഗതിയില്‍ തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ തെരുവുകളില്‍ ആവശ്യക്കാരെ തേടിയിറങ്ങുന്നത്.sex-workers-thai
ഇവിടെഇപ്പോഴും എല്ലാം ഒരു മൂകമായ അന്തരീക്ഷം തന്നെയാണ് രാജാവിന്റെ മരണത്തില്‍ രാജ്യം മുഴുവന്‍ ദുഃഖിതരാണ് പക്ഷേ ജീവിക്കാന്‍ വേറെ തൊഴില്‍ ഇല്ല. പണം ഇല്ലാതെ ജീവി്കകാനും കഴിയില്ല. അതുകൊണ്ട് തന്നെ വിഷമത്തോടെ ഞങ്ങള്‍ക്ക് തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നു. ദുഃഖാചരണ സമയത്ത് വീണ്ടും ജോലിക്ക് ഇറങ്ങേണ്ടി വന്നതിനെകുറിച്ച് ഒരു ലൈംഗിക തൊഴിലാളി പറയുന്നത് ഇങ്ങനെയാണ്. രാജാവിന്റെ മരണത്തില്‍ എല്ലാവരും ദുഃഖിതരാണ. രാജാവിനേയും രാജ്യത്തേയും അങ്ങേയറ്റം സ്‌നേഹിക്കുന്നു. പക്ഷേ ജീവിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ പണി ചെയ്യുന്നത്.sex-workers-thailand-1 സൈന്യത്തിനും വഅആത് അറിയാമെന്നും തൊഴിലാളികള്‍ പറയുന്നു.
ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് എന്ന പദവി ഭൂമിബോലിന്് സ്വന്തമാണ്. ഏഴ് പതിറ്റാണ്ടുകാലം തായ്!ലന്റിന്റെ സിംഹാസനത്തിലിരുന്ന അതുല്യതേജ് 1946 ലാണ് അധികാരത്തിലെത്തിയത്. sex-workers-thailand-2ചക്രി രാജവംശത്തിലെ ഒമ്പതാമത്തെ രാജാവായ ഇദ്ദേഹം രാമ ഒമ്പതാമന്‍ എന്നാണ് അറിയപ്പെട്ടത്. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഏകീകരിക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചു. ജനഹൃദയങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്താന് ഇദ്ദേഹത്തിനായി.
1946 മുതല്‍ തായ്‌ലന്റിന്റെ രാജാവായിരുന്നു. 1927 ഡിസംബറില്‍ അമേരിക്കയിലാണ് അദ്ദേഹത്തിന്റെ ജനനം. സ്രികിത് രാജ്ഞിയെ വിവാഹം ചെയ്ത ഇദ്ദേഹത്തിന് മൂന്നു പെണ്‍മക്കളടക്കം നാലു കുട്ടികളുണ്ട്. മകന്‍ വിജിരാലോങ്‌ക്രോണ്‍ ആണ് കിരീടവകാശി.

Top