കാനഡ : ഇത് സ്റ്റെഫാനി ബ്യൂഡോയിന്‍. അതിസുന്ദരിയായ കനേഡിയന്‍ കൊള്ളക്കാരി. അഴകളവുകളോടെ സൗന്ദര്യത്തികവുള്ളതിനാലാണ് ലോകത്തെ ഏറ്റവും സെക്‌സിയായ കൊടും കുറ്റവാളിയെന്ന ഓമനപ്പേരിന് ഈ 24 കാരി അര്‍ഹയായത്. 2014 ല്‍ ആദ്യമായി പൊലീസ് പിടിയിലാകുമ്പോള്‍ സ്‌റ്റെഫാനിയ്ക്ക് കേവലം 21 വയസ്സ് മാത്രം. കാനഡയിലെ വിക്ടോറിയവില്ലെയിലെ 42 വീടുകള്‍ കൊള്ളയടിച്ചാണ് സ്‌റെഫാനി കുപ്രസിദ്ധിയാര്‍ജിച്ചത്.41667 ബ്രിട്ടീഷ് പൗണ്ട് ആണ് 21 കാരി അന്ന് കവര്‍ന്നത്. 13 ഉം 14 ഉം 17 ഉം പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിച്ചാണ് സ്‌റ്റെഫാനി മോഷണം നടത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ലോകത്തെ ഹോട്ടസ്റ്റ് കുറ്റവാളിയെന്ന വിശേഷണത്തോടെ മോണ്ട്രിയല്‍ ജേര്‍ണല്‍ 21 കാരിയെ മുഖചിത്രമാക്കി കവര്‍ സ്റ്റോറി നല്‍കി. ബിക്കിനിയിലുള്ള യുവതിയുടെ ചിത്രമാണ് അന്ന് മാഗസിന്‍ പുറത്തുവിട്ടത്. ഇതോടെ ഈ കൊള്ളക്കാരി ലോകശ്രദ്ധയിലെത്തി. നഴ്‌സിങ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് മോഷണപരമ്പരകള്‍ ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.പുറകിലെ വാതിലുകളും ജനലുകളും തകര്‍ത്ത് വീട്ടിനകത്ത് പ്രവേശിച്ച് പണവും ആഭണരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നതാണ് സ്റ്റെഫാനിയുടെ രീതി. 9 അത്യാധുനിക തോക്കുകള്‍ കൈവശം വെച്ചതിനും വിവിധ മോഷണങ്ങള്‍ക്കുമുള്‍പ്പെടെ ഈ യുവതിയുടെ പേരില്‍ 114 കുറ്റങ്ങള്‍ ചുമത്തെപ്പെട്ടിട്ടു. എന്നാല്‍ പല കുറ്റങ്ങളും തെളിയാക്കപ്പെടാത്തതിനാല്‍ കേവലം 90 ദിവസം മാത്രമാണ് ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചിട്ടുള്ളത്. അത്യപൂര്‍വ വിധിയാണ് കോടതിയില്‍ നിന്ന് 2016 ലുണ്ടായത്. വാരാന്ത്യങ്ങളില്‍ മാത്രം ജയിലില്‍ കിടക്കണം എന്നതായിരുന്നു സ്റ്റെഫാനിയ്ക്കുള്ള ശിക്ഷ. തിങ്കളാഴ്ച മുതള്‍ വെള്ളിയാഴ്ച വരെ പുറത്തുപോകാം. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ജയിലില്‍ കിടന്നാല്‍ മതി. കനേഡിയന്‍ കോടതിയുടെ ഈ ശിക്ഷാവിധി അന്ന് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.മോഡലിംഗ് രംഗത്തും ഒരു കൈ പയറ്റിയിട്ടുണ്ട് സ്റ്റെഫാനി.