സ്വാതന്ത്ര്യദിനത്തിലും ഇന്ത്യയ്ക്ക് നാണക്കേട്; സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മധ്യവയസ്കന്‍ ബലാത്സംഗം ചെയ്തു

രാത്രിയില്‍ പേടിക്കാതെ പുറത്തിറങ്ങി നടക്കാന്‍ എന്ന് സ്ത്രീകള്‍ക്കാവുന്നോ അന്നേ ഇന്ത്യ സ്വതന്ത്രമാകൂ എന്ന് മഹാത്മ ഗാന്ധി പറഞ്ഞത് പലരും മറന്നിരിക്കുകയാണ്. എന്നാല്‍ രാത്രിയിലല്ല പകലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാത്ത അവസ്തയാണ് ഇന്ത്യയില്‍ ഇന്ന്. 71-ാം സ്വാതന്ത്ര്യ ദിനത്തിലും ഇതിന് മാറ്റമില്ല. ജാര്‍ഖണ്ഡില്‍ നിന്നുമാണ് സ്വാതന്ത്ര്യ ദിനത്തിലും ഇന്ത്യയെ നാണം കെടുത്തുന്ന വാര്‍ത്ത എത്തുന്നത്.

ജാര്‍ഖണ്ഡില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടിയെ മധ്യവയസ്കന്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സിറ്റിയുടെ നടുവിലുള്ള ട്രാഫിക് പാര്‍ക്കിലൂടെ സ്കൂളിലേക്ക് പോകുമ്പോള്‍ മധ്യവയസ്കനായ ഒരാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെയും ബന്ധുക്കളുടെയും പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച രാവിലെ 8.15നായിരുന്നു സംഭവം. പാര്‍ക്കിന്റെ പിന്നിലെ ഗേറ്റിലൂടെ ഉള്ളിലെത്തിയ കുട്ടിയെ അടുത്തുള്ള കുളത്തിലേക്ക് വലിച്ച്കൊണ്ട് പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. രക്ഷപെട്ട കുട്ടി കാര്യം ബന്ധുക്കളെ ധരിപ്പിക്കുകയായിരുന്നു പിന്നീട് ബന്ധുക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് പറയുന്നു.

Top