കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ പ്രതിയായ പീഡനക്കേസിലെ സ്റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീർപ്പായെന്ന് താൻ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായത് കൈക്കൂലി കേസിൽ ആരോപണം നേരിടുന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണ്. വിഷയം ഗൗരവതരമെന്ന് ഹൈക്കോടതി പറഞ്ഞു.
ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഹർജിയാണ് ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കുന്നത്. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
കക്ഷി അയച്ച മെയിൽ ഹാജരാക്കുകയാണ് ചെയ്തതെന്നും വ്യാജരേഖ ചമച്ചിട്ടില്ല സ്റ്റേ നീക്കുക മാത്രമാണ് കോടതി ചെയ്തത് എന്ന് സൈബി ജോസ് കിടങ്ങൂർ പറഞ്ഞു. തന്നെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും സൈബി ജോസഫ് റിപോർട്ട് ടി വി യോട് പറഞ്ഞു.കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞേ മതിയാവുമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാൽ ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി.കേസ് 17 ന് വീണ്ടും പരിഗണിക്കും.