കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ പുറത്തായി; ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കൊച്ചി: ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ 26 കാരി കാമുകന്റെ ചതിയിൽ കുടുങ്ങി ആത്മഹത്യ ശ്രമം നടത്തി ഗുരുതരാവസ്ഥയിൽ. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ യുവതിയാണ് തന്റെ നഗ്ന വീഡിയോ പുറത്തു വന്നതിനെ തുടർന്നു ആത്മഹത്യാ ശ്രമം നടത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി സ്വദേശിയും കോയമ്പത്തൂരിൽ സ്ഥിര താമസക്കാരിയുമായ യുവതി രണ്ടു വർഷം മുൻപാണ് കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ടെക്‌നോപാർക്കിൽ ഐടി ജീവനക്കാരനായ ഭർത്താവുമായി കഴിയുന്നതിനിടെ യുവതി തന്റെ അടുത്ത് ട്യൂഷൻ പഠിക്കാനെത്തിയ ബിരുദ വിദ്യാർഥിയുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്നു ഇരുവരും തമ്മിൽ നിരവധി തവണ രഹസ്യമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെ രണ്ടു മാസം മുൻപ് പെൺകുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം ഇവരുടെ ഭർത്താവിന്റെ മാതാവ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതോടെയ യുവതി ബിരുദ വിദ്യാർഥിക്കൊപ്പം വീടുവിട്ടു പോകുകയായിരുന്നു. ഭാര്യയെ കാണാതായതോടെ ഭർത്താവും ബന്ധുക്കളും തൃപ്പൂണിത്തുറ പൊലീസിൽ പരാതിയും നൽകി. തുടർന്നു ഇരുവരെയും കൊച്ചിയിലെ ഹോട്ടലിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതി തനിക്ക് ഭർത്താവിനും കാമുകനും ഒപ്പം പോകാൻ താല്പര്യമില്ലെന്ന് അറിയിച്ചു. ഇതേ തുടർന്നു ഇവരെ മാതാപിതാക്കളുടെ ഒപ്പം കോയമ്പത്തൂരിലേയ്ക്കു അയക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ആഴ്ച ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. കോയമ്പത്തൂരിലായിരുന്നു യുവതിയുടെ സഹോദരനാണ് വാട്‌സ്അപ്പിൽ ഈ വീഡിയോ ചിത്രങ്ങൾ ആദ്യം ലഭിച്ചത്. തുടർന്ന് ഈ ചിത്രങ്ങൾ വൻ തോതിൽ പ്രചരിക്കുകയായിരുന്നു. യുവതിയും കാമുകനും ഒത്ത് കൊച്ചിയിലെ ഒരു വീട്ടിൽ ചിലവഴിച്ച സ്വകാര്യ സമയത്തെ പൂർണ നഗ്ന വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതേ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയ യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top