16 കാരനെ 15 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. മുംബൈയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി 15 ആണ്‍കുട്ടികള്‍ ചേര്‍ന്ന് 16 വയസ്സുകാരനെ പീഡിപ്പിച്ചത്. അന്ധേരി സ്വദേശിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അസഹ്യമായ വേദനയെ തുടര്‍ന്ന് സുഹൃത്തിനോട് സത്യം വെളിപ്പെടുത്തിയതാണ് പരാതി നല്‍കുന്നതിന് ഇടയാക്കിയത്.
ജൂണ്‍ 26നായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് 15 പേരില്‍ ഏഴുപേരെ ഇതിനകം പിടികൂടിയിട്ടുണ്ട്. 15നും 17നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്.
മുനിസിപ്പല്‍ സ്കൂളിലെ ഗ്രൗണ്ടിന് സമീപത്ത് എത്തിച്ച് ഓരോരുത്തരായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത് കഴിഞ്ഞ 11 മാസമായി തുടര്‍ന്നുവരികയാണെന്നും തടയാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിക്കാറുണ്ടെന്നും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.
16കാരനെ ശാരീരികമായി ഉപദ്രവിച്ചതിന് പുറമേ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയില്‍ നടത്തിയ വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2016ല്‍ സുഹൃത്തായ അയല്‍ക്കാരനാണ് 16 കാരനെ പീഡിപ്പിച്ചത്.
സംഭവം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഇയാള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് വീഡിയോ കൈമാറിയെന്നും ഇതോടെ ശാരീരിക പീഡനത്തിനിരയാക്കിയ വിവരം രക്ഷിതാക്കളോട് പറയാന്‍ ഭയന്ന വിദ്യാര്‍ത്ഥി സംഭവം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
പിന്നീട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇരയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരിക ഉപദ്രവം തുടരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേ സമയത്ത് ആറ് പേരുമായിലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
വൈദ്യപരിശോധനയില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞതോടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് കുറ്റവാളികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് വക്താവ് രശ്മി കരണ്ടികര്‍ വ്യക്തമാക്കി.