സാഫില്‍ ഇന്ത്യന്‍ കുതിപ്പ്; കിരീടം ഉറപ്പിച്ച് ഇന്ത്യന്‍ കുട്ടികള്‍

സ്‌പോട്‌സ് ലേഖകന്‍

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മറ്റൊരു കിരീടധാരണത്തിലേക്ക് ഒരു പകല്‍ദൂരം മാത്രം. 12 ദിവസം നീണ്ട 12ാമത് പതിപ്പിന് തിരിതാഴുമ്പോള്‍ ദക്ഷിണേഷ്യയിലെ കായികശക്തികള്‍ ഇന്ത്യയാണെന്ന് ഒരിക്കല്‍കൂടി തെളിയുകയാണ്. അവസാനദിനമായ തിങ്കളാഴ്ച ബോക്‌സിങ്ങിലെ ഏഴ് സ്വര്‍ണമടക്കം ഇന്ത്യ മെഡല്‍വേട്ട തുടര്‍ന്നു. കബഡിയില്‍ ഇരു വിഭാഗത്തിലും സ്വര്‍ണം ഇന്ത്യക്കാണ്. തൈക്വാന്‍ഡോയില്‍ മലയാളിതാരം മാര്‍ഗരറ്റ് മറിയ റജി സ്വര്‍ണമണിഞ്ഞു.
ഷൂട്ടിങ്ങില്‍ 25 സ്വര്‍ണവുമായി പോരാട്ടം സമാപിച്ചപ്പോള്‍ ഫുട്ബാളില്‍ വനിതകള്‍ മാത്രം സ്വര്‍ണം നേടി. 183 സ്വര്‍ണവും 88 വെള്ളിയും 30 വെങ്കലവുമടക്കം ആതിഥേയര്‍ക്ക് 301 മെഡലുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 25 സ്വര്‍ണവും 60 വെള്ളിയും 96 വെങ്കലവുമടക്കം 181 മെഡലുകളുണ്ട്. ചൊവ്വാഴ്ച ഉച്ചക്കുശേഷം വിവിധ കലാപരിപാടികളോടെ സമാപനച്ചടങ്ങുകള്‍ക്ക് തുടക്കമാകും. അടുത്ത തവണ ഗെയിംസിന് വേദിയാകുന്ന നേപ്പാളിലെ കലാവിരുന്നുകളും ഇന്ദിര ഗാന്ധി അത്‌ലറ്റിക്‌സ് സ്റ്റേഡിയത്തെ വര്‍ണാഭമാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷ കബഡിയില്‍ പാകിസ്താനെയും വനിതകളില്‍ ബംഗ്‌ളാദേശിനെയുമാണ് ഫൈനലില്‍ ഇന്ത്യ കീഴടക്കിയത്. പാകിസ്താനെതിരെ എല്ലാ നിമിഷവും വാശിയേറിയ പോരാട്ടമായിരുന്നു. 97നാണ് അനൂപ്കുമാറും സംഘവും ജയിച്ചുകയറിയത്. വനിതകളുടെ ജയം അനായാസമായിരുന്നു. സ്‌കോര്‍: 3612.
ആര്‍.ജി. ബറുവ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ കബഡിക്കളത്തില്‍ ‘ഇന്ത്യ ജീത്തേഗ’ മുദ്രാവാക്യവുമായി ആവേശം വിതറിയ കാണികള്‍ക്ക് വിരുന്നൊരുക്കുകയായിരുന്നു ഇന്ത്യയും പാകിസ്താനും. ഇന്ത്യയാണ് ആദ്യം പോയന്റ് നേടിയതെങ്കിലും ആദ്യപകുതിയില്‍ ഇരു ടീമും അഞ്ച് പോയന്റ് വീതം നേടി തുല്യത പാലിച്ചു. ക്യാപ്റ്റന്‍ അനൂപ്കുമാറും സന്ദീപും രാഹുല്‍ ചൗധരിയും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. മുഹമ്മദ് റിസ്വാനും അബ്രാര്‍ ഖാനും പാകിസ്താനായി മികച്ച റെയ്ഡുകളൊരുക്കി.
രണ്ടാം പകുതിയില്‍ അനൂപും സന്ദീപും ഇന്ത്യക്ക് പോയന്റ് നേടിക്കൊടുത്തു. സുര്‍ജിത്തിന്റെ ക്യാച്ചും ഇന്ത്യ വീണ്ടും സ്വര്‍ണം ചാര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
വനിതകളില്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേത്രിയുമായ തേജസ്വിനിയാണ് കൂടുതല്‍ റെയ്ഡുകള്‍ നടത്തിയത്. അഭിലാഷ മെഹ്ത്രയും പ്രിയങ്ക നേഗിയുമടക്കമുള്ള താരങ്ങളും കളത്തില്‍ മിന്നി. കൈക്ക് പരിക്കേറ്റതിനാല്‍ പായല്‍ ചൗധരി തിരിച്ചുകയറി. പകരം അസംകാരി ഹസീന ബീഗമാണ് കളിച്ചത്.
പുരുഷന്മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഏഴില്‍ ഏഴ് സ്വര്‍ണം. വനിതകളില്‍ എം.സി. മേരികോം, സരിതാദേവി, പൂജ റാണി എന്നിവര്‍ ഉറച്ച സ്വര്‍ണത്തിനായി ഇന്നിറങ്ങും. തിങ്കളാഴ്ച 49 കിലോയില്‍ എല്‍. ദേവേന്ദ്രോക്കാണ് സ്വര്‍ണം. കീഴടങ്ങിയത് പാകിസ്താന്റെ മോഹിബുല്ല. 56 കിലോ ബാന്റംവെയ്റ്റില്‍ ശിവ ഥാപ്പ ശ്രീലങ്കയുടെ റുവാന്‍ തിലിനെ നിലംപരിശാക്കി. 52 കിലോ ഫൈ്‌ളവെയ്റ്റില്‍ മണ്ഡല്‍ലാല്‍ പാകിസ്താന്റെ സെയ്ദ് മുഹമ്മദ് ആസിഫിനെയും 60 കിലോ ലൈറ്റ് വിഭാഗത്തില്‍ ധീരജ് പാകിസ്താന്റെ അഹമ്മദ് അലിയെയും ഇടിച്ചിട്ടാണ് സ്വര്‍ണം നേടിയത്.
64 കിലോ ലൈറ്റ്വെയ്റ്റില്‍ ശ്രീലങ്കയുടെ ധിനിദു സപരമധുവിനെ തോല്‍പിച്ചാണ് മനോജ്കുമാര്‍ ജേതാവായത്.
69 കിലോ വെല്‍റ്റര്‍ വിഭാഗത്തില്‍ മന്ദീപ് ജംഗ്ര അഫ്ഗാനിസ്താന്റെ റഹീമി അല്ല ദാദിനെയും 75 കിലോയിനത്തില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണന്‍ പാകിസ്താന്റെ അഹമ്മദ് തന്‍വീറിനെയും തോല്‍പിച്ചു.

ഹാന്‍ഡ്ബാളില്‍ പുരുഷ വിഭാഗത്തില്‍ പാകിസ്താനെയും വനിതകളില്‍ ബംഗ്‌ളാദേശിനെയും ഫൈനലില്‍ തോല്‍പിച്ച ഇന്ത്യ തിങ്കളാഴ്ച മറ്റൊരു ഇരട്ട സ്വര്‍ണനേട്ടത്തിനുടമകളായി. പുരുഷ വിഭാഗം ഫൈനല്‍ രണ്ടാം പകുതിയില്‍ ഉദ്വേഗജനകവും ആവേശകരവുമായിരുന്നു. 3231നാണ് ഇന്ത്യന്‍ ജയം. ആദ്യപകുതിയില്‍ ഇന്ത്യ 1511ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ പാകിസ്താന്‍ തിരിച്ചടിച്ചു. ഒരു ഘട്ടത്തില്‍ പാക് ടീം 2017ന് ലീഡ് നേടി. അവസാന മിനിറ്റുകളില്‍ ഇന്ത്യ ശക്തമായി തിരിച്ചുവന്നു. വനിതകള്‍ ബംഗ്‌ളാദേശിനെയാണ് കീഴടക്കിയത്.

Top