കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന തലസ്ഥാനത്തെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇത് കാണുന്നുണ്ടോ….? പഠനത്തിനൊപ്പം പ്രണയവുമെന്ന മുദ്രാവാക്ക്യമാണ് ബത്തേരിയിലെ എസ് എഫ് ഐ സഖാക്കള്‍ മുദ്രാവാക്യമാക്കിയിരിക്കുന്നത്. ‘പഠിക്കുക, പോരാടുക’ എന്നതാണ് കഴിഞ്ഞ എത്രയോ വര്‍ഷമായി എസ്.എഫ്.ഐയുടെ മുദ്രാവാക്യം.
ബത്തേരി സെന്റ് മേരീസ് കോളജ് എസ്.എഫ്.ഐ യൂനിറ്റ് പറയുന്നത്. സെന്റ് മേരീസ് കോളജിന് പുറത്തെ വെയിറ്റിങ് ഷെഡിലാണ് പഠിക്കുക, പ്രണയിക്കുക, പോരാടുക എന്ന മുദ്രാവാക്യം എസ്.എഫ്.ഐ ഏറ്റൈടുത്തിരിക്കുന്നത്.. എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തില്‍ രണ്ടാമതുണ്ടായിരുന്ന പോരാട്ടം പ്രണയത്തേക്കാള്‍ പിന്നിലായി.
പഠിക്കാം, പ്രണയിക്കാം, അതിനുശേഷം പോരാടാം എന്നതിലേക്കാണ് ഈ ചുവരെഴുത്ത് വിരല്‍ചൂണ്ടുന്നത്
കാമ്പസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന സഖാവ് എന്ന കവിതയുടെ തീഷ്ണതയില്‍നിന്നാണ് പ്രണയവും മുദ്രാവാക്യത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നല്ല പ്രണയങ്ങള്‍ക്ക് തണലായി വിദ്യാര്‍ത്ഥികള്‍ ഒപ്പമുണ്ടെന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നതെന്ന് ചില പ്രവര്‍ത്തകര്‍ പറയുന്നു. പ്രണയിക്കുന്നവര്‍ വന്നിരിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ഈ വെയിറ്റ്ങ് ഷെഡ്. ഇവിടെയാണ് എസ്.എഫ്.ഐയുടെ ചുവരെഴുത്തും.
കഴിഞ്ഞ ഒരാഴ്ചയിലേറെക്കാലമായി ഇവിടെയുള്ള പോസ്റ്റര്‍ ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളജിലെയൊക്കെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ സജീവമായി നവമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.പ്രണയത്തെയും ആണപെണ്‍ സൗഹൃദങ്ങളെയും സംശയത്തിന്റെ കണ്ണില്‍ കണ്ട് സദാചാരപൊലീസ് ചമഞ്ഞ് ചില എസ്.എഫ്.ഐക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം പോസ്റ്ററുകള്‍ വേറിട്ട കാഴ്ച്ചകളാവുകയാണ്.