എസ് എഫ് ഐ ക്യാമ്പസ്‌ ശുചീകരണ വാരം ആരംഭിച്ചു

പുതുപ്പള്ളി :
‘മടങ്ങാം ക്യാമ്പസുകളിലേക്ക്’ എന്ന മുദ്ര്യവാക്യം ഉയർത്തി എസ് എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ടാം തീയതി വരെ നടക്കുന്ന ക്യാമ്പസ് ശുചീകരണ വാരത്തിന്റെ പുതുപ്പള്ളി ഏരിയ തല ഉദ്ഘാടനം പള്ളിക്കത്തോട് ഐ റ്റി ഐ ക്യാമ്പസ്സിൽ എസ്.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീണ്‍ മോഹനൻ ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി ഏരിയ സെക്രട്ടറി ആഷിക് ബി, ഏരിയ പ്രസിഡന്റ് റോജിൻ റോജോ, ഐ ടി ഐ യൂണിറ്റ് പ്രസിഡന്റ് അഭിദേവ് എന്നിവർ സംസാരിച്ചു.

Top