ശബരിമലയിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. സന്നിധാനത്ത് കയറരുതെന്ന് ഭക്തരോട് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം. കോടതി വിധിയുടെ മറവില്‍ പൊലീസ് അതിക്രമം കാണിക്കുകയാണ്. നടപ്പന്തലില്‍ ഭക്തര്‍ വിരിവെയ്ക്കാതിരിക്കാന്‍ ആര് പറഞ്ഞിട്ടാണ് വെള്ളം തളിച്ചതെന്നും കോടതി ചോദിച്ചു. നിലയ്ക്കലിലടക്കം ഭക്തര്‍ക്ക് വെള്ളം പോലും കിട്ടാത്ത സാഹചര്യമാണ്. എ.ജിയെ ഹൈക്കോടതി വിളിച്ചുവരുത്തി. 1.45ന് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കി. സന്നിധാനത്ത് ഇത്രയും പൊലീസ് എന്തിനാണെന്നും ഹൈക്കോടതി ആരാഞ്ഞു. ഇപ്പോഴുള്ള പൊലീസുകാര്‍ ക്രൗഡ് മാനേജ്‌മെന്റിന് യോഗ്യരാണോ എന്ന് അറിയിക്കണം. കുടിവെള്ളവും ശുചിമുറിയും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags: shabharimala pilgrims