പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല; ഷാഫി പറമ്പില്‍

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായി വിജയനെ ഓട്ടച്ചങ്കനെന്ന വിമര്‍ശിച്ച ഷാഫി നാട് ഭരിക്കാനും പൊലീസിനെ നിയന്ത്രിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍ എന്ന് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായി എന്ന ആഭ്യന്തര മന്ത്രിയും
ബെഹറ എന്ന ഡി.ജി.പി യും കേരളത്തിനു വേണ്ട..
പോലീസിനെ നിയന്ത്രിക്കാനും നാട് ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍..
മരണം വരെ അധികാര കസേര തീറെഴുതി തന്നിട്ടില്ല നിങ്ങള്‍ക്ക്.. മകനെ നഷ്ടപെട്ട ആ അമ്മയെ വലിച്ചഴച്ചവര്‍ ചെവിയില്‍ നുള്ളിക്കോ.. പിണറായിയുടെ പോലീസിന്റെ തിണ്ണമിടുക്ക് കാണിക്കേണ്ടത് സ്വന്തം മകനെ നഷ്ടപെട്ട അമ്മയോടല്ല..ആ അമ്മ അവിടെ നിരാഹാരം ഇരുന്ന ഒലിച്ചു പോവായിരുന്നൊ ബെഹറയുടെ ഉണക്ക തൊപ്പി ?
തന്റെ തൊപ്പിയും കസേരയും ആ അമ്മയുടെ നെഞ്ചിലെ തീ കൊണ്ട് ചാമ്പലാവും.
പൊലീസിനു വീഴ്ച പറ്റി എന്ന പതിവ് മറുപടിയുമായി വരും ഓട്ട ചങ്കന്‍.
ജങ്ങള്‍ക്കാണു വീഴ്ച പറ്റിയത്..കഴിഞ്ഞ തെരഞ്ഞെടുപ്പില്‍..

 

 

Top