ഇത്തവണത്തെ ഓസ്‌കര്‍ സമിതിയിലേക്ക് ഇന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ക്ക് ക്ഷണം. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍നിന്നുള്ള 928 പേരെയാണ് ഓസ്‌കര്‍ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നും ഷാരുഖ് ഖാനെ കൂടാതെ അനില്‍ കപൂര്‍, അലി ഫസല്‍, മാധുരി ദിക്ഷിത്, തബു, നസറുദ്ദീന്‍ ഷാ, സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി, മനീഷ് മല്‍ഹോത്ര, ഉഷ ഖന്ന, ആദിത്യ ചോപ്ര, സൗമിത്ര ചാറ്റര്‍ജി എന്നിവരുമുണ്ട്.
രാജ്യാന്തര തലത്തിലുള്ള സിനിമാ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി എല്ലാ വര്‍ഷവും ഓസ്‌കര്‍ സമിതിയില്‍ മാറ്റം കൊണ്ടുവരാറുണ്ട്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഓസ്‌കര്‍ സമിതിയില്‍ ഈ വര്‍ഷം ഇന്ത്യക്കാരുടെ പ്രതിനിധ്യം കൂടുതലാണ്. അതേസമയം തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നും ആരും ഇല്ലെന്ന കാര്യവും ശ്രദ്ധേയമാണ്.
മുന്‍ വര്‍ഷം ഓസ്‌കര്‍ സമിതിയില്‍ അംഗങ്ങളായി ആമിര്‍ ഖാനും പ്രിയങ്ക ചോപ്രയും അമിതാഭ് ബച്ചനും അംഗങ്ങളായിരുന്നു.