ഷഹീൻബാഗിലെ സമരക്കാർക്കെതിരെ സുപ്രീം കോടതി.റോഡ് ഉപരോധിച്ച് സമരം നടത്താൻ ആരാണ് നിങ്ങൾക്ക് അധികാരം നൽകിയത് ?

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. ഇത്തരത്തിൽ നഗരത്തെ തടസ്സപ്പെടുത്തുന്ന സമരം നടത്താൻ ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു .സമരക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. റോഡുകൾ അനിശ്ചിതമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ലെന്ന് ജസ്റ്റിസ് കെ.എസ് കൗൾ ചൂണ്ടിക്കാട്ടി.


എല്ലാവരും എല്ലായിടത്തുമിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. സമരം എത്ര ദിവസം വേണമെങ്കിലും തുടരാമെന്നും, എന്നാൽ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 17ന് ഹർജി വീണ്ടും പരിഗണിക്കുമെന്നു,ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി.17നകം കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകണമെന്നും കോടതി നിർദേശം നൽകി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയ മില്യ സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ ക്യാംപസിനുള്ളിൽ കയറി പൊലീസ് ആക്രമിച്ചെന്നാരോപിച്ചാണ് 2019 ഡിസംബർ 15 നു ഷഹീൻ ബാഗിൽ സമരം തുടങ്ങിയത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top