ചോക്ലേറ്റ് നായകനില്‍ നിന്നും പക്വതയാര്‍ന്ന നടനായി മാറിയ താരമാണ് ഷാഹിദ് കപൂര്‍. ഇന്ന് ബോളിവുഡിലെ യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍മാരില്‍ ഒരാളാണ് ഷാഹിദ്. ഷാഹിദിനെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതമാണ് അദ്ദേഹത്തിന്റെ ഭാര്യ മിറ രജ്പുത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഷാഹിദിനൊപ്പം മിറയും ഉണ്ടായിരിക്കും. അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലുമെല്ലാം മിറയെ കൂട്ടാതെ ഷാഹിദ് എത്താറില്ല. കഴിഞ്ഞ ദിവസം നോഹ ധൂപിയയുടെ ഒരു ചാറ്റ് ഷോയില്‍ മിയയും ഷാഹിദും അതിഥികളായെത്തിയിരുന്നു. എന്തും വെട്ടിത്തുറന്ന് ചോദിക്കുക എന്നതാണ് നേഹയുടെ പ്രത്യേകത. ഷോയിലെ’സ്‌കെയറി സപൈസ് ‘എന്ന സെഗ്മെന്റ് അത്തരം ചോദ്യങ്ങള്‍ക്ക് വേണ്ടിയാണ്. അതിന് ഉത്തരം നല്‍കാന്‍ തയ്യാറുള്ളവര്‍ മാത്രമേ ഈ ഷോയില്‍ പങ്കെടുക്കൂ. ഇരുവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു അതില്‍ ഒന്ന്. ചോദ്യം കേട്ടപ്പോള്‍ ഷാഹിദ് പരിഭ്രമിച്ചു. പക്ഷേ മിറ മിണ്ടാതിരുന്നില്ല. കിടക്കയില്‍ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ് എന്നായിരുന്നു മിറയുടെ മറുപടി. ഇതു കേട്ട് ഷാഹിദിന്റെ മുഖം ചുവന്ന് തുടുത്തു. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്മാവതിന്റെ ചിത്രീകരണത്തിനിടെ ഷാഹിദിനോട് വീട്ടില്‍ നിന്ന് പോകാന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും മിറ പറയുന്നു. ‘രാവിലെ 8 മണിയ്ക്കാണ് ഷാഹിദ് ഷൂട്ടിംങ് തീര്‍ത്ത് വീട്ടിലെത്തുക. ഉച്ചക്ക് രണ്ട് മണിക്ക് ഉണരും. ആ നേരം മുഴുവന്‍ ഞാന്‍ ആരോടും മിണ്ടാനില്ലാതെ ഇരിക്കണം. ഇതിനിടയില്‍ മകള്‍ മിഷ കുറുമ്പുകാണിക്കും. ഷാഹിദ് തളര്‍ന്നു കിടന്ന് ഉറങ്ങുകയാണെന്ന് അവള്‍ക്ക് അറിയില്ല. കൊച്ചു കുഞ്ഞായത് കൊണ്ട് ഒരു പരിധിവരെ എനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഷാഹിദിനോട് ഞങ്ങളുടെ അടുത്തു നിന്ന് ഞാന്‍ താമസം മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ച് ദിവസം ഷാഹിദ് ഹോട്ടലിലാണ് താമസിച്ചത്’ മിറ പറഞ്ഞു.
കിടപ്പറയില്‍ ഷാഹിദ് നിയന്ത്രണമില്ലാത്തവനാണ്; ഭാര്യയുടെ വെളിപ്പെടുത്തല്‍ കേട്ട് ഷാഹിദിന്റെ മുഖം ചുവന്നു
Tags: shahid kapoor