![](https://dailyindianherald.com/wp-content/uploads/2016/05/shahitha-kamal-cpm.jpg)
കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ എ.ഐ.സി.സി അംഗവുമായിരുന്നു.
കൊല്ലം ചവറയില്‍ നടന്ന യോഗത്തിലാണ് ഷാഹിദ സി.പി.എമ്മില്‍ ചേര്‍ന്നത്. എറക്കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു ഷാഹിദ. കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യ ക്ഷേമ ബോര്‍ഡ്, പോലീസ് വനിതാ സെല്‍ അഡൈ്വസറി ബോര്‍ഡ്, റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി എന്നിവയില്‍ അംഗമാണ്.
2009ല്‍ കാസര്‍കോഡ് ലോക്സഭ സീറ്റില്‍ പി. കരുണാകരനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ മത്സരിച്ചത്. 2011ല്‍ ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഷാഹിദ 47,000 ത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. കൊല്ലം സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും സി.പി.എമ്മില്‍ ചേര്‍ന്നു.