ബോംബുമായി നടക്കല്ലേ…… പോകുന്നിടത്തെല്ലാം പിന്നാലെ ബോംബുവീരന്‍മാരുണ്ടല്ലോ….മലപ്പുറം കളക്ടര്‍ ഷൈനാമോള്‍ ആശങ്കയിലാകുന്നത് ഇത് കൊണ്ടാണ്….

ബോംബുവയ്ക്കുന്നവന്‍മാരെല്ലാം ഇപ്പോ തന്റെ പിന്നാലെയാണോ എന്നാണ് മലപ്പുറം ജില്ലാ കളക്ടറുടെ പേടി !കൊല്ലം ജില്ലാ കളക്ടറായിരിക്കെയാണ് അവിടെയും സമാന രീതിയില്‍ സ്‌ഫോടനം ഉണ്ടായത്…ഇപ്പോഴിതാ ഇവിടെയും പൊട്ടലും ചീറ്റലും….ഇവരെന്താ തന്റെ പിന്നാലെയെന്ന് പാവം കളക്ടര്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല….

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കരിമരുന്ന് ദുരന്തവും അതിനുപിന്നാലെയുണ്ടായ വിവാദങ്ങളുമൊക്കെയായി ശുദ്ധവായു ശ്വസിക്കാമെന്നുകരുതിയാണ് കളക്ടര്‍ മലപ്പുറത്ത് എത്തിയത് ഇവിടെയാകട്ടെ….വീണ്ടും സ്‌ഫോടനം സംഭവം നടന്നത് മലപ്പുറത്തായത് കൊണ്ട് സംഗതി ആളികത്തുമെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറം സിവില്‍ സ്റ്റേഷന് ബോംബ് പൊട്ടിയതോടെ ഒരു വനിതാ ജില്ലാ കളക്ടറാണ് പ്രതിസന്ധിയിലായത്. താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം എങ്ങനെയാണ് വെടിപൊട്ടുന്നതെന്നോര്‍ത്ത് വ്യാകുലചിത്തയായിരിക്കുകയാണ് മലപ്പുറം ജില്ലാ കളക്ടര്‍.

കളക്ടര്‍ മറ്റാരുമല്ല. സമ്പൂര്‍ണ്ണ സിവില്‍ സര്‍വീസ് കുടുംബത്തിലെ അംഗമായ എ.ഷൈനാമോള്‍. അവര്‍ കൊല്ലം ജില്ലാ കളക്ടര്‍ ആയിരിക്കുമ്പോഴാണ് പുറ്റിങ്ങല്‍ വെടിക്കെട്ടുണ്ടായത്. ഒരു സര്‍ക്കാര്‍ ഒരുമിച്ച് തനിക്കെതിരെ നിന്നിട്ടും കളക്ടര്‍ അതിശക്തമായ നിലപാടെടുത്തു. ഷൈനാമോള്‍ കളക്ടറായിരുന്ന കൊല്ലത്താണ് മുമ്പും ബോംബ് സ്ഫോടനം ഉണ്ടായത്. അതിലെ പ്രതികളെ ഇരുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടുമില്ല. തനിക്ക് പിന്നാലെ താന്‍ പോകുന്നിടത്തൊക്കെ ബോംബുമായി നടക്കുന്ന കശ്മലന്മാര്‍ ആരാണെന്നറിയാതെ വേദനിക്കുകയാണ് പ്രതിഭാസമ്പന്നയായ ഷൈനാമോള്‍.

ഷൈനയുടെ സഹോദരി മുംബൈയില്‍ ജില്ലാ കളക്ടറാണ്. സഹോദരന്‍ ഐപിഎസ് ഉദ്യോഗസ്ഥനും കേരള പോലീസില്‍ സൂപ്രണ്ടുമാണ്. ഷൈനാമോള്‍ ആകട്ടെ സമാധാനം ആഗ്രഹിക്കുന്ന കളക്ടറാണ്. പുറ്റിങ്ങലിലെ വെടിപുരയില്‍ നിന്നും മലപ്പുറത്തേക്ക് മാറ്റം കിട്ടിയതോടെ സമാധാനത്തിലായിരുന്നു കളക്ടര്‍. മലപ്പുറത്തുകാര്‍ പൊതുവേ മര്യാദക്കാരാണ്. എടുത്തു ചാട്ടത്തിനൊന്നും നില്‍ക്കാറില്ല. വല്ലപ്പോഴും കെ.ടി.ജലീലിനേയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കാണുമ്പോള്‍ കൈയെടുത്ത് തൊഴുതാല്‍ പ്രശ്നം തീര്‍ന്നു. ഇങ്ങനെയൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് സിവില്‍ സ്റ്റേഷനില്‍ തന്നെ ബോംബ് പൊട്ടിയത്. വടക്കേയിന്ത്യയിലാണെങ്കില്‍ ഇതൊന്നും ആരും ശ്രദ്ധിക്കുകയില്ലായിരുന്നു.

പിണറായി വിജയന്റെ ഭരണകാലത്തെ ആദ്യ ബോംബ് സ്ഫോടനമാകയാല്‍ സംഭവത്തിന് അതീവ ഗൗരവമാണ് ഉണ്ടായിരിക്കുന്നത്. അതിനിടയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ മലപ്പുറത്തും കൊല്ലത്തും ഉണ്ടായ സ്ഫോടനങ്ങള്‍ സമാനമാണെന്ന് കണ്ടെത്തുകയും ചെയ്തു. കേരളപ്പിറവി ദിവസത്തില്‍ തന്നെ ബോംബ് പൊട്ടിയതില്‍ സര്‍ക്കാര്‍ ആശങ്കാകുലരുമാണ്.

കേരളപ്പിറവിയായതിനാല്‍ സെറ്റ് സാരിയുടമക്കാണ് കളക്ടര്‍ നവംബര്‍ ഒന്നിനു രാവിലെ സിവില്‍ സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ആരവം കണക്കെ ബോബ് പൊട്ടിയത്. കോടതിയും പിഎസ്സി ഓഫീസും പ്രവര്‍ത്തിക്കുന്ന കെട്ടിടമായിട്ട് പോലും സിസിറ്റിവി സ്ഥാപിക്കാത്തത് വിവാദമാകുമോ എന്ന് കളക്ടര്‍ക്ക് ആശങ്കയുണ്ട്.

സംഭവം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം മലപ്പുറത്തെത്തി കഴിഞ്ഞു. ഇനി കളക്ടര്‍ക്ക് ഉറക്കമില്ലാത്ത നാളുകളായിരിക്കും. ചൊവ്വാഴ്ച കേന്ദ്ര കേരള സര്‍ക്കാരുകളില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നൂറുകണക്കിന് ഫോണ്‍കോളുകളാണ് കളക്ടര്‍ അറ്റന്‍ഡ് ചെയ്തത്. എന്‍ഐഎ വരുന്നതോടെ ഇനി ദൈനംദിന റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് കൈമാറേണ്ടി വരും.

Top