കേരളത്തിലെ അനാഥാലയത്തിന് വേണ്ടി സഹായഭ്യര്‍ത്ഥിച്ച വാര്‍ത്തയില്‍ സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കി; ലക്ഷങ്ങള്‍ തട്ടിയത് കയ്യോടെ പൊക്കിയതോടെ മാപ്പ് പറഞ്ഞ് തടിയൂരി; ഷാജന്‍ സ്‌കറിയയുടെ തനിനറം വ്യക്തമാകുന്ന വീഡിയോ കാണാം

ബ്രിട്ടന്‍: തെരുവില്‍ അലയുന്ന പട്ടിണിപാവങ്ങളെ സംരക്ഷിക്കുന്ന തെരുവോരം മുരുകനെ അധിക്ഷേപിച്ച മറുനാടന്‍ മലയാളിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുന്നു. സാമൂഹ്യക്ഷേമ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നല്‍കിയ ഏകപക്ഷിയമായ റിപ്പോര്‍ട്ട് തെരുവോരം മുരുകനെ അവഹേളിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മറുനാടന്‍ മലയാളിയില്‍ ഈ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സകറിയക്കെതിരെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്.

ഇപ്പോഴും ബ്രിട്ടണില്‍ നിന്ന് ചാരിറ്റിയുടെ പേരില്‍ ഫണ്ട് പിരിവ് നടത്തുന്ന ഷാജന്‍ സ്‌കറിയ നേരത്തെ നടത്തിയ തട്ടിപ്പ് കേസിലെ തെളിവുകള്‍ നിരത്തിയാണ് മറുനാടന്‍ മലയാളിയുടെ തനിനിറം ചൂണ്ടികാട്ടുന്നത്. കേരളത്തിലെ കത്തോലിക്കാ സഭയുടേ നേതൃത്വത്തില്‍ നടത്തുന്ന ഒരു അനാഥാലയത്തിന് വേണ്ടി ഷാജന്‍ സ്‌കറിയുടെ ബ്രിട്ടീഷ് മലയാളി
പത്രത്തില്‍ സഹായമഭ്യര്‍ത്ഥിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ഇതിനായി ബ്രിട്ടന്‍ സന്ദര്‍ശിച്ച അനാഥാലയത്തിന്റെ ചുമതലയുള്ള വൈദീകനില്‍ നിന്ന് അക്കൗണ്ട് നമ്പറും വിശദ വിവരങ്ങളും വാങ്ങിയിരുന്നെങ്കിലും. വാര്‍ത്തയില്‍ നല്‍കിയത് ഷാജന്‍ സ്‌കറിയയുടെ സ്വന്തം അക്കൗണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനാഥാലയത്തിലേയക്ക് സഹായം നല്‍കിയ വ്യക്തികള്‍ നേരില്‍ അന്വേഷിച്ചപ്പോഴാണ് അനാഥാലയത്തിന്റെ പേരില്‍ നല്‍കിയത് ഷാജന്റെ സ്വന്തം ബാങ്ക് അക്കൗണ്ടാണെന്ന് മനസിലായത്. ലക്ഷകണക്കിന് രൂപ ഇത്തരത്തില്‍ തട്ടിയെടുത്തെന്നാരോപണവുമായി ബ്രിട്ടനിലെ മലയാളികള്‍ രംഗത്തെത്തി. അനാഥാലയത്തിന്റെ നടത്തിപ്പുളള ബിഷപ്പ് പരസ്യമായി ആരോപണമുന്നയിച്ച് രംഗത്തെത്തി സംഗതി വിവാദമായതോടെ ബന്ധുവായ വൈദികനെ ഇടനിലക്കാരനാക്കി മാപ്പുപറഞ്ഞ തടിയൂരുകയായിരുന്നു. ബ്രിട്ടനില്‍ നിരവധി ആരോപണം നേരിടുന്ന പത്രാധിപരാണ് തെരുവോരം മുരുകനെ ഏകപക്ഷിയമായി താറടിക്കാന്‍ പെയ്ഡ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഷാജന്‍ സ്‌കറിയ ബ്രിട്ടനില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തെത്തിക്കാനുള്ള തായ്യാറെടുപ്പിലാണ് സോഷ്യല്‍ മീഡിയ

Top