ലണ്ടന്‍: വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ കോടതി വിധി ലംഘിച്ച ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ഷാജന്‍ സ്‌കറിയയെ യുകെ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടനിലെ മലയാളിയുടെ നേതൃത്വത്തില്‍ നടത്തുന്ന ബിസിനസ് സ്ഥാപനത്തിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നും ഷാജന്‍ സ്‌കറിയ ലണ്ടനിലെത്തിയ വിവരമറിഞ്ഞ യുകെ നോര്‍ത്താംപ്ടന്‍ പോലീസാാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുകെയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.നേരത്തെ കേരളത്തിലും വ്യാജ വാര്‍ത്തയുടെ പേരില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്.
ഷാജന്‍ സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പത്രത്തിലൂടെ ബീ വണ്‍ കമ്പനിയ്‌ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചുവെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമയ്ക്കും സ്ഥാപനത്തിനുമെതിരെ ഇനി മേലില്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി വിധിച്ചിരുന്നു. ഈ ഉത്തരവും ഷാജന്‍ സ്‌കറിയ ലംഘിക്കുകയായിരുന്നു.
എന്നാല്‍ വിധി വന്നതിന് ശേഷവും വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കോടതി നടപടികളെ കുറിച്ചും കോടതി ഉത്തരവിനെ കുറിച്ചും തെറ്റായ വാര്‍ത്ത ഷാജന്‍ സ്‌കറിയ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. ഈ കേസിലാണ് യുകെ പോലീസ് ഇപ്പോള്‍ ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.
ഷാജന്‍ ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് നടപടികള്‍ സ്വീകരിക്കരിച്ചിരുന്നു. യുകെയിലെത്തിയ ഉടനെ തന്നെ നോര്‍ത്താംപ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തു. യു കെ നിയമങ്ങളനുസരിച്ച് കോടിതി വിധി ലംഘിക്കുന്നത് കടുത്ത കുറ്റമായതിനാല്‍ പോലീസ് നടപടികള്‍ കര്‍ശനമായിട്ടാണ് നടപാക്കുക
കോടതി ഉത്തരവ് ലംഘിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായതിനാല്‍ ഗൗരവമായിതന്നെയാണ് ഈ കേസ് പോലീസ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലും സമാനമായ നിരവധി കേസുകള്‍ ഈ മാധ്യമ പ്രവര്‍ത്തകനെതിരെ ഉണ്ട്. ബ്ലാക്‌മെയില്‍ ജേര്‍ണലിസവും ഭീഷണിയും നടത്തുന്നതായാണ് നിരവധി പരാതികള്‍ ഉയര്‍ന്നത്.