വ്യാജ ടെലഫോണ്‍ ബില്‍ നിര്‍മ്മിച്ചു; ഷാജന്‍ സ്കറിയക്കെതിരെ പുതിയ കേസ്.രാജ്യദ്രോഹ കേസിലെ പരാതിക്ക് പിറകെ പുതിയ കേസും .ഷാജൻ ഒളിവിൽ തന്നെ കഴിയേണ്ടി വരുമോ ?

കൊച്ചി: പിവി ശ്രീനിജിൻ കൊടുത്ത് കേസിൽ ജാമ്യമില്ലാ വകുപ്പിൽ കേസിൽ പ്രതിയായി ഒളിവിൽ പോയ മറുനാടന്‍ മലയാളി യുട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ പുതിയ എഫ്‌ഐആര്‍. കൊച്ചി തൃക്കാക്കര പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഎസ്എന്‍എലിന്റെ വ്യാജ ടെലഫോണ്‍ ബില്‍ നിര്‍മ്മിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയെന്നാണ് ആക്ഷേപം.

കമ്പനി ഇന്‍കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായിരുന്നു വ്യാജരേഖ നിര്‍മ്മാണം. വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ ഉപയോഗിക്കല്‍ ഉള്‍പ്പടെ ജാമ്യമില്ലാക്കുറ്റം ആണ് ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ലഭിച്ച പരാതി അനുസരിച്ചാണ് തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഷാജന്‍ സ്‌കറിയ കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്നാരോപിച്ച് പ്രധാനമന്ത്രിക്കും ഇ മെയില്‍ വഴി പരാതി അയച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസ് സേന, മറ്റ് കേന്ദ്ര സേനകള്‍ എന്നിവയുടെ വയര്‍ലെസ് സന്ദേശങ്ങള്‍, ഫോണ്‍ സന്ദേശങ്ങള്‍, ഇ മെയില്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും അത് പരിശോധിക്കണമെന്നും അന്‍വര്‍ പരാതിയില്‍ പറയുന്നു.

ഇതിനെക്കുറിച്ച് പിവി അൻവർ ഫെയ്‌സ്ബുക്കിൽ പുതിയ പോസ്റ്റിട്ടിട്ടുണ്ട് .പോസ്റ്റ് ഇങ്ങനെയാണ്: കേന്ദ്ര സർക്കാർ സ്ഥാപനമായ ബി.എസ്‌.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച്‌,മറ്റൊരു കേന്ദ്ര സർക്കാർ സ്ഥാപനമായ രജിസ്ട്രാർ ഓഫ്‌ കമ്പനീസിനെ വഞ്ചിച്ച കേസിൽ മറുനാടൻ ഷാജൻ സ്കറിയക്കെതിരെ തൃക്കാക്കര പോലീസ്‌ പുതിയ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌.

ക്രൈം നമ്പർ:1202/2023
സ്റ്റേഷൻ:തൃക്കാക്കര,കൊച്ചി സിറ്റി
ചാർജ്ജ്‌ ചെയ്യപ്പെട്ട വകുപ്പുകൾ
Sec 420,468,471 of IPC
നല്ല ഐറ്റമാണ് ഷാജാ..
പിന്നെ..സോക്രട്ടീസും,നാറാണത്ത്‌ ഭ്രാന്തനുമൊന്നും വ്യാജരേഖ ചമച്ച്‌ എങ്ങും കൊടുത്തിട്ടില്ല കേട്ടോ..??
Shajan Skariah

Top