കൊച്ചി: നടന്‍ ദിലീപ് തനിക്കെതിരേ കരുക്കള്‍ നീക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് കലാഭവന്‍ ഷാജോണ്‍. വീണുപോയ ഒരാളിനെ ചവിട്ടാന്‍ എന്നെ ആയുധമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുഞ്ഞിക്കൂനന്‍ സിനിമയില്‍ നിന്ന് ഷാജോണിനെ ഒഴിവാക്കിയത് ദിലീപ് ആണെന്നായിരുന്നു പ്രചരണം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്ളബ്ബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്ളബ്ബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ദിലീപിനെയും കൊണ്ട് തൃശൂരിലേക്ക് വന്ന പോലീസ് വാഹനങ്ങള്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പ്രത്യേക ട്രാക്കിലൂടെ കടത്തിവിട്ടു. എമര്‍ജന്‍സി ട്രാക്കിന് സമീപമുള്ള ട്രാക്ക് ഒഴിച്ചിടുകയും ഇതിലൂടെ 10.58ന് വാഹനങ്ങള്‍ കടത്തിവിടുകയുമായിരുന്നു. ഒരു വലിയ ബസും മിനിബസും രണ്ടു ജീപ്പുകളുമാണ് ഉണ്ടായിരുന്നത്. ദിലീപിനേയും കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ ടോള്‍പ്ലാസയില്‍ സൗകര്യമൊരുക്കണമെന്ന് പോലീസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ദിലീപിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ എല്ലായിടത്തും നടക്കുന്നതിനാല്‍ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിടേണ്ട അവസ്ഥയുണ്ടായാല്‍ അത് വലിയ പ്രശ്നമാകുമെന്നതുകൊണ്ടാണ് റൂട്ട് ക്ലിയര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടത്. ആലുവയില്‍ നിന്ന് ദിലീപിനേയും കൊണ്ട് പോലീസ് പുറപ്പെട്ടപ്പോള്‍ തന്നെ പാലിയേക്കരയിലും ട്രാക്ക് സജ്ജമായിരുന്നു.
വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് രാവിലെ 11.20ഓടെയാണ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ ജോയ്സ് പാലസ് ഹോട്ടലില്‍ എത്തിച്ചത്. പൊലീസ് വാഹനം എത്തിയ ഉടന്‍ ഹോട്ടലിന്റെ ഗേറ്റ് അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ അകത്തേക്ക് കയറിയില്ല. എങ്കിലും നേരത്തെ കയറിക്കൂടിയ ആളുകളും ഗേറ്റിന് പുറത്തും മതിലിലും നിന്ന ആളുകള്‍ കൂക്കിവിളിച്ച് ദിലീപിനെ വരവേറ്റു. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. അഞ്ചു മിനിറ്റ് നേരം ദിലീപുമായെത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ കാര്‍ പോര്‍ച്ചില്‍ നിറുത്തിയിട്ടു. അന്വേഷണ സംഘം ഹോട്ടലിന്റെ അകത്തെത്തി റിസപ്ഷനില്‍ നിന്ന് തെളിവെടുപ്പ് നടത്തി.