ബോളിവുഡ് താരം സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം കേരളത്തിലെ അവാര്‍ഡ് ചടങ്ങിനെത്തുകയും സിനിമ രംഗത്തുള്ളവരുള്‍പ്പൈട സണ്ണിക്ക് വമ്പന്‍ വരവേല്പ് ഒരുക്കുകയും ചെയ്തിരുന്നു. ജയസൂര്യ സണ്ണിയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വച്ച് ഇട്ട പോസ്റ്റി്‌ന് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. എന്നാല്‍ ഈ സംഭവങ്ങളൊക്കെ ചര്‍ച്ചയാകുമ്പോള്‍ വേദനിക്കുന്ന ഒരാളുണ്ട്. ഒരു കാലത്ത് മലയാള നീലച്ചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഷക്കീല. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഷക്കീല ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്.
തനിക്ക് ഇതെല്ലാം ശുഭപ്രതീക്ഷകളാണ് നല്‍കുന്നതെന്ന് ഷക്കീല പറയുന്നു.നല്ല വേഷങ്ങള്‍ തേടിയെത്തുമെന്നും നാളെ താനും ഇതുപോലെ അംഗീകരിക്കപ്പെടുമെന്നുമാണ് കരുതുന്നതെന്നും താരം പറഞ്ഞു. പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാരംഗത്തു നിന്ന് പിന്തുണ ലഭിക്കാത്തതില്‍ വളരെ വിഷമമുണ്ട്, ഷക്കീല.പറയുന്നു. 15 വര്‍ഷത്തോളം താന്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് സജീവമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ആരെയും കുറ്റംപറയാനാകില്ലെന്നും നടി പറയുന്നു.
ഒരു പരിചയവുമില്ലാത്ത പുരുഷനൊപ്പം, ധാരാളം വൈകാരികരംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അതുമാത്രമല്ല, എനിക്ക് കരയാനുമറിയാം, പ്രേക്ഷകരെ ചിരിപ്പിക്കാനറിയാം. പ്രേക്ഷകര്‍ എന്നും എന്നെ സ്‌നേഹിച്ചിട്ടുണ്ട്, ചിലര്‍ നല്ലരീതിയിലും ചിലര്‍ മോശമായ രീതിയിലും. എന്നിട്ടും എന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ സംവിധായകര്‍ തയാറാകുന്നില്ല. അഭിനയപ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍, നന്നായി അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. അത് തെളിയിച്ചുകാണിക്കാന്‍ ഒരവസരം ലഭിക്കണമെന്നുമാത്രമാണ് ഇപ്പോഴത്തെ ഏക പ്രാര്‍ത്ഥനയെന്നും ഷക്കീല പറയുന്നു.
ഉലകനായകന്‍ കമല്‍ഹസന്റെ ആരാധികയാണ് നടി നടന്റെ ചില കാര്യങ്ങള്‍ അംഗീകരിക്കാനാ കില്ലെന്ന് മറ്റൊരു അിമുഖത്തില്‍ വ്യക്തമാക്കി. അത് മറ്റൊന്നുമല്ല കമല്‍ഹസന്റെ സിനിമകളിലെ മാസ്റ്റര്‍ പീസായ ലിപ്‌ലോക്ക് രംഗങ്ങളാണ് ഇതില്‍ ഒന്ന്. ‘കമല്‍ഹസന്‍ സര്‍ തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ ഒരു കാര്യം ഒഴിച്ച് എല്ലാ കാര്യങ്ങളും തനിക്ക് ഇഷ്ടമാണ്ന്നും കൂട്ടിച്ചേര്‍ത്തു.ഇംഗ്ലീഷ്, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലും കാര്യങ്ങളിലും അറിവുള്ള മനുഷ്യനാണ് അദ്ദേഹം. ശരിക്കും ഒരു ഇതിഹാസമാണ് കമല്‍ഹസന്‍ എന്നും ഷക്കീല പറഞ്ഞു. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.