മലയാള സിനിമ ഒരിക്കലും മറക്കാത്ത പേരാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് താരം.
പുതിയ ഒരു അഭിമുഖത്തില്‍ താന്‍ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആരുമായാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷക്കീല. കന്യകയാണോ എന്നായിരുന്നു നടിയോട് ആദ്യം ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് ആര്‍ക്കൊപ്പമാണെന്ന ചോദ്യം ഉയര്‍ന്നത്. തന്റെ സുഹൃത്ത് പോള്‍ റിച്ചാര്‍ഡുമായാണ് ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നായിരുന്നു ഷക്കീലയുടെ മറുപടി. ഒട്ടും മടികൂടാതെയാണ് ഷക്കീല ഇത് തുറന്നു പറഞ്ഞത്. ഷക്കീലയുടെ ഈ അഭിമുഖം വൈറലാവുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്ന് ഷക്കീല വെളിപ്പെടുത്തിയിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ ആളാണ്. അയാള്‍ വൈകാതെ വേറെ വിവാഹം കഴിക്കും. തന്നെ വിവാഹം കഴിക്കാന്‍ വീട്ടില്‍ സമ്മതിക്കില്ല. കല്യാണം നടക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് പ്രണയിക്കുന്നത്. പ്രണയത്തിന് വേണ്ടി പോരാടാനൊന്നും വയ്യെന്നാണ് ഷക്കീല പറഞ്ഞത്. മുന്‍പ് പ്രണയത്തിലായവര്‍ എല്ലാ വിവാഹിതരായെന്നു അവരെല്ലാവരുമായി സൗഹൃദമുണ്ടെന്നും ഷക്കീല പറഞ്ഞു.