കുഞ്ചാക്കോ ബോബന്റെ നായികയായി ശാലിനിയുടെ അനുജത്തി ശ്യാമിലി

കുഞ്ചാക്കോ ബോബന്റെ നായികയായി ശാലിനിയുടെ അനുജത്തി ശ്യാമിലി എത്തുന്നു. അനിയത്തിപ്രാവ്, നിറം, നക്ഷത്രതാരാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയിച്ചതിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ജോഡികളായി മാറി ശാലിനിയും കുഞ്ചാക്കോ ബോബനും. ഇന്നുവരെ അതിന് പകരം വയ്ക്കാന്‍ മറ്റൊരു താരജോഡി മലയാളത്കതിലുണ്ടായിട്ടില്ല. പക്ഷെ ഇനി സംഭവിച്ചേക്കും. അതെ, ആ ശാലിനിയുടെ അനുജത്തി, മലയാളികളുടെ പ്രിയപ്പെട്ട ശ്യാമിലി ചാക്കോച്ചന്റെ നായികയായി തിരിച്ചുവരുന്നു. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലാണ് ചാക്കോച്ചനും ശ്യാമിലുയും ജോഡി ചേരുന്നത്.
shamili

ശ്യാമിലിയുടെ കണ്ണുകൾ മാത്രം നൽകി കൊണ്ടുള്ള സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം ചാക്കോച്ചനും അജു വർഗീസും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇവൾ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകൾ ആരുടേതെന്നറിയാൻ’ എന്നെഴുതിയ പോസ്റ്ററായിരുന്നു അത്. അപ്പോൾ തന്നെ ഇത് ശ്യാമിലിയാണെന്ന് സോഷ്യൽ മീഡിയ പ്രവചിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവാഗതനായ റിഷി ശിവകുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാർ. പ്രശസ്ത ഛായാഗ്രാഹകൻ എസ്.കുമാറിന്റെ മകനാണ് കുഞ്ഞുണ്ണി. മോഹൻലാൽ ചിത്രമായ ലോഹത്തിനും ഛായാഗ്രഹണം നിർവഹിച്ചത് കുഞ്ഞുണ്ണിയാണ്.shamili valleem pullim

ചിത്രത്തിൽ കുഞ്ചാക്കോയുടെ ഭാര്യാ വേഷത്തിലാണ് ശ്യാമിലി എത്തുന്നത്. വളരെ തന്റേടിയായ ഒര കഥാപാത്രമാണിത്. ഒരു റിട്രോ ലുക്കാണ് ശ്യാമിലിയുടേത്. ചെന്നൈയിൽ ജനിച്ചു വളർന്ന കഥാപാത്രമായതിനാൽ തന്നെ സിനിമയിൽ ശ്യാമിലി മലയാളം സംസാരിക്കുന്നില്ല. ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതിയെന്ന് റിഷി പറഞ്ഞു.

സിംഗപ്പൂരിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ശ്യാമിലി സിനിമയിലെത്തുന്നത്. കുഞ്ചാക്കോയോടൊപ്പം അരങ്ങേറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ശ്യാമിലി പറ‍ഞ്ഞു.  2009ൽ തെലുങ്കിൽ സിദ്ധാർത്ഥിനൊപ്പം ഒയ് എന്ന സിനിമയിൽ ശ്യാമിലി അഭിനയിച്ചിരുന്നു. വൻ വിജയമായിരുന്നു ഈ സിനിമ. തമിഴിൽ ധനുഷ് നായകനാവുന്ന സിനിമയിലും ശ്യാമിലി അഭിനയിക്കുന്നുണ്ട്.

 

Top