സിനിമാലോകത്ത് തനിക്കു വന്ന അപമാനവും അവഗണനയും തുറന്നുപറഞ്ഞ് ഷംനാ കാസിം വേദിയില്‍ പൊട്ടിക്കരഞ്ഞിരിക്കുകയാണ്. സവരക്കത്തി സിനിമയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെയാണ് നടി പൊട്ടിക്കരഞ്ഞത്. സിനിമയില്‍ തനിക്ക് നേരിടെണ്ടി വന്ന അവഗണനയെപ്പറ്റിയും നടി വേദിയില്‍ വെളിപ്പെടുത്തി. തനിക്കു ഒരു പ്രധാന വേഷം സമ്മാനിച്ച സംവിധായകനും മറ്റും നന്ദി പറയവെയായിരുന്നു ഷംന വികാരാധീനയായത്.
മലയാള സിനിമയില്‍ വളരണമെങ്കില്‍ അഭിനയം മാത്രം പോരെന്നും ഗോഡ് ഫാദറും ഭാഗ്യവും കൂടി വേണമെന്നുമാണ് നടി പറയുന്നത്. മലയാളത്തില്‍ തന്നെ ഒതുക്കിയപ്പോഴായിരുന്നു തമിഴില്‍ പോയത്. അവിടെ പൂര്‍ണ്ണ എന്ന പേരില്‍ അഭിനയം ആരഭിച്ചു. എങ്കിലും മലയാളം ലോബികള്‍ അവിടെയും ഇടപെട്ടു എന്നു ഷംന പറയുന്നു.തമിഴില്‍ രക്ഷപ്പെടുമെന്നാ യപ്പോഴായിരുന്നു അവിടെ പാരകള്‍ വന്നത്. ഒരു ഭാഷയിലും ഷംന വളരാന്‍ പാടില്ല എന്ന് ഇവര്‍ പറയുന്നു. കാരണം നടി അഹങ്കാരിയാണത്രേ.
സെവരക്കനി എന്ന സിനിമയിലാണ് ഇപ്പോള്‍ ഷംന അഭിനയിക്കുന്നത്. അഭിനയത്തെക്കാള്‍ അതികം നൃത്തമാണ് ഷംന ഇപ്പോള്‍ ചെയ്യുന്നത്… . മികച്ച നര്‍ത്തകിയായ ഷംന സിനിമ വിട്ടാലോ എന്ന് പോലും ചിന്തിക്കുമ്പോഴാണ്സെവരക്കനി എന്ന ചിത്രം ലഭിക്കുന്നത്.
ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ ഷംന കാസിം എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. പിന്നീട് ഡിസംബര്‍, പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷം കാര്യമായ വേഷങ്ങളൊന്നും മലയാളത്തില്‍ നിന്ന് ലഭിക്കാതെ വന്നപ്പോള്‍ നടി അന്യഭാഷാ ചിത്രങ്ങളെ തേടിയിറങ്ങി. ശ്രീമഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലെ ഷംനയുടെ വേഷം ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തിലൂടെ നടി തമിഴിലും അഭിനയിച്ചു.