കണ്ണൂര്‍: തിരുവനന്തപുരം: സി.പി.എം നിയമസഭാംഗം എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസത്തെ തടവുശിക്ഷ. കളക്ട്രേറ്റ് ആക്രമിക്കുകയും പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് തലശേരി എം.എല്‍.എ എ.എന്‍.ഷംസീറിന് മൂന്ന് മാസത്തെ തടവും 2,000 രൂപ പിഴയും കണ്ണൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് കോടതി ശിക്ഷ വിധിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്&്വംിഷ;.ഐ നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനിടെ അക്രമം നടന്നു. കളക്ട്രേറ്റ് വളപ്പിലെ ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി.
ഈ കേസിന്റെ വിചാരണയ്ക്ക് തുടര്‍ച്ചയായി ഹാജാരാകാതിരുന്ന എം.എല്‍.എയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ വേണുഗോപാലിനോട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും നടപ്പാക്കാതെ വന്നതോടെയാണ് തടവും പിഴയും കോടതി വിധിച്ചത്.