വിധിയുടെ വേട്ടയാടല്‍ ജോണ്‍സന്‍ മാസ്റ്ററുടെ കുടുംബത്തെ വിട്ട് പോകുന്നില്ല,ഷാന്‍ ജോണ്‍സണ്‍ ദുരൂഹ മരണത്തില്‍ ഞെട്ടലോടെ മലയാളികള്‍.

ചെന്നൈ; ഒരു കുടുംബത്തെ വിധി വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.സൂര്യകിരീടം വീണുടഞ്ഞ പോലെ ജോണ്‍സന്‍ മാസ്റ്റര്‍ പോയത് മലയാളി ഞെട്ടലോടേയും ഒരേസമയം കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയോടേയുമാണ് കേട്ടത്.ആ ഞെട്ടലില്‍ നിന്ന് അതൊരു യാഥാര്‍ത്ഥ്യമാണെന്ന ബോധത്തിലേക്ക് നാം വരും മുന്‍പ് തന്നെ അദ്ധേഹത്തിന്റെ പുത്രനെ വിധി ബൈക്ക് അപകടത്തിന്റെ റോളിലെത്തി തട്ടിയെടുത്തു.ഏറ്റവും ഒടുവില്‍ ദുരൂഹമെന്ന് വിളിക്കാവുന്ന ഒരു ദുരന്തത്തില്‍ ഇപ്പോഴിതാ മകളും.ഇന്ന് വൈകീട്ടോടെയാണ് ജോണ്‍സന്‍ മാസ്റ്ററുടെ മകല്‍ ഷാന്‍ ജോണ്‍സണെ ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാസ്റ്ററുടെ പിന്‍ഗാമിയായി മലയാള സംഗാത ലോകത്തിന് മുതല്‍കൂട്ടാകുമെന്ന് പ്രശസ്ത സംഗീതഞ്ജര്‍ പ്രവചിച്ചിരുന്ന ഷാന്‍ ചെന്നൈയിലാണ് താമസം.ഇന്നലെ റെക്കോഡിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ ഷാന്‍ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.എപ്പോഴാണ് മരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല.തമിഴ് സിനിമയിലാണ് ഷാന്‍ ഇപ്പോള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.പ്രൈസ്റ്റ് എലോഡ്,എങ്കേയും എപ്പോതും,പറവൈ,തിര എന്നീ സിനമകളില്‍ ഗാനമാലപിച്ചിട്ടുണ്ട്.ഹിസ് നെയിം ഇസ് ജോണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയതും ഷാന്‍ ജോണ്‍സനാണ്.johnson
കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഷാനിന്റെ പെട്ടന്നുള്ള വിയോഗത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ആകെ ഞെട്ടിയിരിക്കുകയാണ്.മൃതദേഹം ചെന്നൈയില്‍ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്.പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മാത്രമേ എങ്ങിനെയാണ് ആ യുവപ്രതിഭയെ മരണം തട്ടിയെടുത്തതെന്ന് വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃദദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും.ബന്ധുക്കള്‍ കേരളത്തില്‍ നിന്ന് ചെന്നൈയിലെത്തിയിട്ടുണ്ട്.നാളെ തന്നെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും.മലയാളിയെ ശോകഗാനങ്ങളിലൂടെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു മഹാപ്രതിഭയുടെ കുടുംബവും എഴുതപ്പെടാത്ത വിരഹഗാനത്തിന്റെ പല്ലവിയാകുമ്പോള്‍ നമുക്ക് നഷ്ടമായത് ജോണ്‍സന്റെ കഴിവുകള്‍ അടയാളപ്പെടുത്തിയെ മിടുക്കിയായ ഒരു സംഗീതഞ്ജയെ തന്നെയാണ്.പിച്ചവെച്ച കളിമുറ്റത്തേക്ക് ചലനമറ്റ് നാളെ ഷാന്‍ ജോണ്‍സനെത്തുമ്പോള്‍ മലയാള സംഗീതലോകവും ജോണ്‍സണ്‍ മാസ്റ്ററെ സ്‌നേഹിക്കുന്നവരും നിറകണ്ണുകളോടെ അവള്‍ക്ക് യാത്രാമൊഴി ചൊല്ലും.

Top