സത്യത്തില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ സന്തോഷവതിയാണ്: ശാന്തികൃഷ്ണ

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടിയാണ് ശാന്തികൃഷ്ണ. രണ്ടാംവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിക്ക് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായി നിന്നിട്ട് ഒരു പുരസ്‌കാരം പോലും ലഭിച്ചില്ല. ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശാന്തി കൃഷ്ണ പറഞ്ഞു.

‘സത്യത്തില്‍, വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായിട്ടും ഒരിക്കല്‍ പോലും ഈ പുരസ്‌കാരം നേടാന്‍ കഴിയാത്തതിന്റെ സങ്കടം എനിക്കുണ്ടായിരുന്നു. പക്ഷെ തിരിച്ചുവരവില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ അതു നേടാനായി എന്നതില്‍ വളരെ സന്തോഷമുണ്ട്,’ ഫിലിംഫെയര്‍ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ശാന്തികൃഷ്ണ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അല്‍താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ ഷീല ചാക്കോ എന്ന കഥാപാത്രമായാണ് ശാന്തി കൃഷ്ണ എത്തിയത്. നിവിന്‍ പോളിയുടെ അമ്മയുടെ വേഷത്തിലാണ് ശാന്തി കൃഷ്ണ അഭിനയിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പ്രശംസകള്‍ താരം നേടിയിരുന്നു.

ശ്രീനാഥുമായുള്ള വിവാഹത്തിനു ശേഷമാണ് ശാന്തികൃഷ്ണ സിനിമയില്‍ നിന്നും വിട്ടു നിന്നത്. താന്‍ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടമല്ലായിരുന്നുവെന്നും, അവസരങ്ങള്‍ വരുമ്പോള്‍ ‘നീ എന്തിനാണ് ഇനി അഭിനയിക്കാന്‍ പോകുന്നത്’ എന്ന് ശ്രീനാഥ് ചോദിക്കാറുണ്ടായിരുന്നുവെന്നും മുമ്പ് ശാന്തികൃഷ്ണ പറഞ്ഞിരുന്നു. അതിനാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താന്‍ മനഃപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു എന്നാണ് ശാന്തി കൃഷ്ണ പറഞ്ഞത്. ഇടയ്ക്ക് നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെ രണ്ടാവരവ് നടത്തിയിരുന്നുവെങ്കിലും ഈ സമയത്ത് ശ്രീനാഥിന് സിനിമകള്‍ ഇല്ലാതിരുന്നതിനാല്‍ അത് ബാധിച്ചിരുന്നുവെന്നും ഈഗോ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നുവെന്നും ശാന്തികൃഷ്ണ പറഞ്ഞിരുന്നു.

Top